മുംബൈ: ഋഷഭ് പന്ത് ഒരിക്കലും ധോണിക്ക് പകരക്കാരനാകില്ലെന്ന് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ. കുറച്ചു കളികളായി ഋഷഭ് പന്ത് മോശം ഫോമിലാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും പരാജയ പ്രകടനമാണ് ഋഷഭ് പന്ത് ഇപ്പോള്‍ കാഴ്ച വയ്‌ക്കുന്നത്. തിരുവനന്തപുരത്തു നടന്ന കളിയില്‍ ഇന്ത്യക്കു നിര്‍ണായകമായ ക്യാച്ചുകള്‍ പന്ത് കൈവിട്ടു കളഞ്ഞിരുന്നു. ഇതിനിടെയാണ് ഋഷഭ് പന്തില്‍ നിന്നും വലിയ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ടതില്ലെന്ന നിലപാടുമായി ലാറ എത്തിയിരിക്കുന്നത്.
ധോണിക്ക് പകരക്കാനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പന്തിനെ കണ്ടത് എങ്കിലും 22കാരനായ താരത്തിന് ഇതുവരെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാന്‍ ആയിട്ടില്ല. ധോണിയും പന്തും രണ്ട് വ്യത്യസ്ത താരങ്ങളാണ്. അതുകൊണ്ട് തന്നെ ധോണിക്ക് പകരക്കാരനാകണം പന്ത് എന്ന് പറയുന്നതെ ശരിയല്ല. പന്ത് കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന താരമാണ് ധോണി കൂളാണ്. എന്നിട്ടും ഇന്ത്യക്കാര്‍ ധോണിക്ക് പകരമായിട്ടാണ് പന്തിനെ കാണുന്നത്. പന്ത് മികച്ച കഴിവുള്ള താരമാണെന്ന് പറയാനും ലാറ മറന്നില്ല.
















