കൊച്ചി: ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫോര്‍മുല ഫോര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി മലയാളി താരം ടി.എസ് ദില്‍ജിത്ത്. കോയമ്പത്തൂരിലും ഡല്‍ഹിയിലുമായി നടന്ന നാലു റൗണ്ട് മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ വിഭാഗത്തിലാണ് ദില്‍ജിത്തിന്റെ നേട്ടം. ഗ്രേറ്റര്‍ നോയിഡയിലെ അവസാന റൗണ്ടില്‍ രണ്ടാം സ്ഥാനം നേടിയാണ് ദില്‍ജിത്ത് ഓവറോള്‍ കിരീട പോരില്‍ മൂന്നാമനായത്. കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം റൗണ്ടില്‍ ദില്‍ജിത്ത് ഒന്നാമതെത്തിയിരുന്നു.
രണ്ടാം റൗണ്ടിലെ ആദ്യ റേസിലും ഡാര്‍ക് ഡോണ്‍ റേസിങ് താരമായ ദില്‍ദിത്ത് ഒന്നാമനായി ഫിനിഷ് ചെയ്തു.ചാമ്പ്യന്‍ഷിപ്പിലാകെ 68 പോയിന്റുകളാണ് ദില്‍ജിത്ത് നേടിയത്. 83 പോയിന്റുകളോടെ ചെന്നൈയില്‍ നിന്നുള്ള വിഷ്ണു പ്രസാദ് ഒന്നാമനായി. സഹതാരം രാഗുല്‍ രംഗസാമിയാണ് (79) രണ്ടാം സ്ഥാനത്തെത്തിയത്. തൃശൂര്‍ പഴയന്നൂര്‍ തടത്തില്‍ ഷാജിയുടെയും ശിവകുമാരിയുടെയും മകനാണ് ദില്‍ജിത്ത്.
















