തിരുവനന്തപുരം: തലസ്ഥാനം ടി20 യുടെ ഉത്സവലഹരിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ എല്ലാവരെയും അതിശയിപ്പിക്കുന്നത് കാര്യവട്ടം സ്റ്റേഡിയത്തിലെ പടുകൂറ്റന്‍ ഫ്ളക്സുകളാണ്. അതും ധോണിയുടേത്. വേള്‍ഡ് കപ്പിനുശേഷം ധോണി ഇതുവരെയും ജഴ്‌സിയണിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ വെസ്റ്റിന്‍ഡീസിന്റെ ആരാധകരടക്കം ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ് ലിയുടേയും രോഹിത് ശര്‍മയുടെയും ആരാധകരും സ്‌റ്റേഡിയം കൈയടക്കിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ ഹീറോ ധോണിയാണ്. എന്നാല്‍ ഇന്ത്യയില്‍ എവിടെ കളിനടന്നാലും ധോണതന്നെയാണ് താരമെന്ന് ധോണി ആരാധകര്‍ പറയുന്നു.
ആള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷനാണ് ഇത്തരത്തിലൊരു ഉത്സവാന്തരീക്ഷം സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ ഒരു ആരാധക സംഘം പ്രവര്‍ത്തിക്കുന്ന കാര്യം ധോണിക്ക് അറിയാമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
















