കൊച്ചി: കരുത്തരായ ഗോവ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. മൂന്ന് മത്സരങ്ങളില്‍ തോല്‍വിയും ഒരു മത്സരം സമനിലയുമാണ് മത്സരഫലം. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് പട്ടികയില്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.
സീസണിന്റെ തുടക്കം മുതല്‍ തന്നെ പരുക്കുകള്‍ ടീമിനെ വലച്ചിരുന്നു. വിദേശ താരങ്ങളടക്കമുളഅളവരുടെ പരിക്ക് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനോട് മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. പരിക്ക് പറ്റിയ താരങ്ങളാരും പൂര്‍ണ്ണമായും തിരിച്ചെത്തിയിട്ടില്ല. മരിയ ആര്‍ക്കെസ് മുസ്തഫ നിംഗ് അടക്കമുള്ളവര്‍ ഇന്ന് കളിച്ചേക്കില്ല.
















