തിരുവനന്തപുരം: ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയിലേക്ക് സ്വാഗതം എന്നരീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പരസ്യചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയുടേയും കനകദുര്‍ഗ്ഗയുടെ പള്ളിക്ക് മുമ്പില്‍ നില്‍ക്കുന്ന രീതിയിലുള്ള പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് ടീച്ചര്‍ രംഗത്ത് വന്നിരിക്കുന്നത്. കുരുമുളക് സ്‌പ്രേയില്ല, തേങ്ങാ എറിയില്ല, അസഭ്യം പറച്ചിലില്ല, ആര്‍ത്തവ അയിത്തമില്ല. ഏതു പ്രായക്കാര്‍ക്കും സ്വാഗതം എന്നിങ്ങനെ പോകുന്നു പരസ്യത്തിലെ പ്രചരണം.
ഈ പ്രചരണം പള്ളി അധികൃതര്‍ അറഞ്ഞുകൊണ്ടാണോ എന്ന് ചോദിക്കുന്ന ശശികല ടീച്ചര്‍ മത വിദ്വേഷം വളര്‍ത്തുന്ന ഇത്തരം നടപടികള്‍ തങ്ങള്‍ക്ക് പൊറുക്കാനാകില്ലെന്നും വ്യക്തമാക്കുന്നു. അധികൃതര്‍ക്കിതില്‍ പങ്കില്ലെങ്കില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കടന്നുകയറ്റങ്ങളില്‍ അസ്വസ്ഥമായിരിക്കുന്ന ഒരു ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ശശികല ടീച്ചര്‍ വിമര്‍ശിക്കുന്നു.
















