ബംഗളൂരു: ഐപിഎല്ലിലെ 13ാം സീസണിനു മുന്‍പായുള്ള താരകൈമാറ്റം കഴിഞ്ഞദിവസം പൂര്‍ത്തിയായി. താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമിന്റെ നെടുംതൂണെന്നു കരുതപ്പെടുന്ന അജിന്‍ക്യ രഹാനയെ ഡല്‍ഹി ക്യാപ്റ്റലിന്‍സിനു കൈമാറി ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ആരാധകന്‍ മലയാളി താരം സഞ്ജു സാംസണിനെ ബംഗളൂരിനു കൈമാറുമോയെന്ന് രാജസ്ഥാനോട് ട്വിറ്ററിലൂടെ ചോദിച്ചത്. എന്നാല്‍ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു രാജസ്ഥാന്റെ മറുപടി. സഞ്ജുവിനെ തരാം പകരം കോഹ്ലിയേയും റോയല്‍ ചലഞ്ചേഴ്‌സിന്റെ എ ബി ഡിവില്ലേഴ്‌സിനേയും തരുമോയെന്നായിരുന്നു രാജസ്ഥാന്റെ മറുചോദ്യം. ഐപിഎല്‍ 13ാം സീസണിലെ ലേലത്തിനു മുന്‍പുള്ള താരങ്ങളുടെ കൈമാറ്റത്തിന് ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്നാണ് രഹാനയിലൂടെ രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. വര്‍ഷങ്ങളോളമായി രാജസ്ഥാന്റെ ബാറ്റിങ് നിരയിലെ നെടുന്തൂണും വിശ്വസ്തനുമായിരുന്നു അജിന്‍ക്യ രഹാനെ. ഡല്‍ഹി ക്യാപിറ്റല്‍സാണ് രഹാനെയെ സ്വന്തമാക്കിയത്. രഹാനെയെ ഡല്‍ഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതിനു പിന്നാലെ രസകരമായ ചില നിമിഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സിനോട് ട്വിറ്ററിലൂടെ ഒരു ആരാധകന്‍ ചോദിച്ച സംശയമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്.
‘സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്‌സിനു വില്‍ക്കാന്‍ താല്‍പര്യമുണ്ടോ?’. ഇതിന് രാജസ്ഥാന്റെ മറുപടി ഇങ്ങനെ:’ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്‌സ്) തിരിച്ചു വില്‍ക്കാന്‍ സമ്മതമാണോ?’ മറുപടി ട്വീറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ടാഗ് ചെയ്യാനും രാജസ്ഥാന്‍ മറന്നില്ല.
















