തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
യുവതികൾ ശബരിമലയിൽ കയറാൻ വന്നാൽ സർക്കാർ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ശബരിമല ക്ഷേത്രത്തിൽ നേരത്തെ ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.
പുന പരിശോധന വിധിയുടെ അർത്ഥം മുൻപുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈകടത്തരുത്. മുൻപുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും കുമ്മനം ആവർത്തിച്ചു.
















