ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വെടിവച്ചുകൊന്നു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ലോദാര ഗ്രാമത്തില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്‌പ് തുടരുന്നതായും പോലീസ് വ്യക്തമാക്കി.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കശ്മീര്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നടന്ന ഓപ്പറേഷനില്‍ സുരക്ഷാ സേന ഒരു ഭീകരനെ കൊന്നതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.
















