കൊല്ലം: 350 കാന്‍ സ്പിരിറ്റുമായി സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍. സിപിഎം തഴവ ബ്രാഞ്ച് സെക്രട്ടറി അംഗം അന്‍സാര്‍, ഭാര്യ, ഡിവൈഎഫ്‌ഐ ശൂരനാട് ഏരിയകമ്മിറ്റി അംഗം രഞ്ജിത്ത് എന്നിവരാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിക്കവെ പിടിയിലായത്.
കരുനാഗപ്പള്ളി തഴവയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഡിവൈഎഫ്‌ഐ നേതാവ് സജിയുടെ വാഹനത്തിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. എന്നാല്‍ പോലീസ് പരിശോധനയ്‌ക്കിടെ അന്‍സാര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ അന്‍സാറിന്റെ ഭാര്യയെ പോലീസ് റിമാന്റ് ചെയ്തു. പല ക്രിമിനല്‍ കേസുകളിലും പ്രതികളാണിവരെന്നാണ് ലഭിച്ച വിവരം.
















