കൊച്ചി: നെടുമ്പാശേരി അന്താരഷ്‌ട്രാ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പാലക്കാട് സ്വദേശിയുടെ ബാഗില്‍ നിന്ന് ആറ് തോക്കുകള്‍ ലഭിച്ചത്. ഇത് ബാലിസ്റ്റിക്‌സ് പരിശോധനക്കായി അയച്ചു.
ദുബായിയില്‍ നിന്ന് എത്തിയ വ്യക്തിയില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച തോക്കുകള്‍ കണ്ടെത്തിയത്. ബാഗിന്റെ പലഭാഗങ്ങളിലായാണ് ഇത് ഒളിപ്പിച്ചിരുന്നത്. എന്നാല്‍, പിടികൂടിയ തോക്കുകള്‍ എയര്‍ ഗണ്ണുകളാണെന്നും പാലക്കാടുള്ള റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണെന്നുമാണ് ഇയാള്‍ നല്‍കിയ വിശദീകരണം. ഇയാളെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
















