തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് ഇവര്‍ ഒളിച്ചുകടക്കുകയായിരുന്നു.
ചാലക്കുടിക്കു സമീപം മേലൂരില്‍ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം. കാണാതായതിനെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് അന്വേഷണത്തില്‍ ഇവര്‍ നാലു പേരും ഒരുമിച്ചാണ് കടന്നു കളഞ്ഞതെന്ന് കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് വിദ്യാര്‍ത്ഥികളെ കണ്ടതായി വിവരം ലഭിച്ചിരിന്നു. അതിനു പിന്നാലെയാണ് ജാതി തോട്ടത്തില്‍ നിന്നും നാലുപേരേയും കണ്ടെത്തിയത്.
















