കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് പ്രകാശ് കാരാട്ട്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ വിവാദമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതുകൊണ്ടുമാത്രം യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്യാനാവില്ല. പോലീസിന് തെറ്റുപറ്റിയതാണ് ഇത്. സര്‍ക്കാര്‍ ഇത് തിരുത്താന്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് അലനും താഹയ്‌ക്കുമെതിരെ നടപടി സ്വീകരിച്ചത്. ഈ വകുപ്പ് എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പിനെ കുറിച്ച അന്വേഷിക്കാന്‍ സിപിഎം പ്രത്യേക അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















