പുതുക്കാട് : തൃശൂര്‍ ജില്ലയില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഈ പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്.
ഇവരെല്ലാം ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ്. അതേസമയം ഇവരെല്ലാം പ്രണയത്തെ തുടര്‍ന്ന് നാടുവിട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ സിറ്റി, റൂറല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
ആറ് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവിധ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















