കോഴിക്കോട്: തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍. പോലീസ് എഫ്‌ഐആറിലാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎപിഎ ചുമത്തിയതിനെ ശരിവയ്‌ക്കുന്നതാണ് എഫ്‌ഐആര്‍.
പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അലന്റെ ബാഗില്‍ നിന്നും മാവോവാദി അനുകൂല നോട്ടീസുകള്‍ പിടിച്ചെടുത്തു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.
പോലീസ് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ എഫ്‌ഐആറില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മാവോവാദി സംഘനയുമായി അടുത്ത ബന്ധമുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു.
















