തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ അടക്കം കോപ്പിയടിച്ചെങ്കില്‍ അതു തന്റെ കഴിവാണെന്നു പറഞ്ഞു എസ്എഫ്‌ഐ നേതാവ് നസീം. യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പിഎസ് സി പരീക്ഷ തട്ടിപ്പിലും അറസ്റ്റിലായ പ്രതിയാണ് നസീം. പിഎസ് സി തട്ടിപ്പു കേസില്‍ കുറ്റപത്രം നല്‍കാത്തിതിനാല്‍ കഴിഞ്ഞ ദിവസം നസീം അടക്കം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
ഇതിനു ശേഷം ഇന്നലെ ഫേസ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ചിത്രം അപ് ലോഡ് ചെയ്തതിനൊപ്പം തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത് എന്നു അടിക്കുറുപ്പും നല്‍കി. പിന്നാലെ നസീമിന്റെ കോപ്പിയടിലെ പരാമര്‍ശിച്ച് നിരവധി കമന്റുകള്‍ എത്തി. നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ എന്ന ഒരാളുടെ കമന്റിനാണ് കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവാണെന്നു നസീം മറുപടി നല്‍കിയത്. പിണറായി തമ്പ്രാന്റെ സര്‍ക്കാരുള്ളപ്പോള്‍ ആരെ പേടിക്കാന്‍ നിങ്ങള്‍ കോപ്പിയടിച്ചും കൂടെ ഉള്ളവന്റെ പള്ളക്ക് പിച്ചാത്തി കേറ്റി അങ്ങ് അര്‍മാദിക്കൂ… ലാല്‍സാലം എന്ന് കമന്റിട്ട വ്യക്തിയും മറുപടി നല്‍കി.
















