കൊച്ചി : ചെയ്യാത്ത തെറ്റിനാണ് സംവിധായന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പഴി കേട്ടതെന്ന് നടന്‍ അജയ് നടരാജ്. അദ്ദേഹത്തിനെതിരെയുള്ള പ്രതികരണങ്ങളെ നേരിട്ട രീതി മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. സംഭവത്തില്‍ ബിനീഷ് ബാസ്റ്റിനുവേണ്ടി അദ്ദേഹത്തിന്റെ കാലുപിടിച്ച് മാപ്പ് പറയുമെന്നും അജയ് നടരാജ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണയിരുന്നു ഈ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് സംവിധായകന്‍ പഴി കേട്ടത്. അദ്ദേഹം ചെറു പുഞ്ചിരിയോടെയാണ് ഇതിനെയെല്ലാം നേരിട്ടത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.
അജയ് നടരാജിന്റെ കുറിപ്പ് വായിക്കാം:
ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ…
മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും.
















