മുംബൈ: ടെസ്റ്റ് ക്രിക്കറ്റൊഴിച്ചുള്ള മറ്റെല്ലാ ക്രിക്കറ്റ് ഫോമുകളിലും തിളങ്ങി നിന്ന താരമാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. പത്തുവര്‍ഷത്തിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സജീവമായിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു ടെസ്റ്റു ക്രിക്കറ്റില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, അതിനെല്ലാം തന്നോടുതന്നെ പ്രതികാരം ചെയ്യുന്നപ്പോലെയാണ് താരത്തിന്റെ ഇപ്പോഴത്തെ ഫോമില്‍ പ്രകടമാകുന്നത്. പാക്കിസ്ഥാന്‍ അക്തറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.
ഏകദിനത്തില്‍ തിളങ്ങിയിട്ടും ടെസ്റ്റില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത് അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാല്‍ ഇപ്പോള്‍ ഏകദിനശൈലിയില്‍ തന്നെ അദ്ദേഹം ടെസ്റ്റിലും തിളങ്ങുന്നു. രോഹിത് മഹാനായ ബാറ്റ്‌സ്മാനാണെന്ന് ഇനി എല്ലാവരും അംഗികരിക്കുമെന്ന് അക്തര്‍ പറഞ്ഞു. ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത് ശര്‍മ്മയെ പ്രകീര്‍ത്തിച്ച് ഇതിനോടകംതന്നെ നിരവധി പ്രമുഖരാണ് രംഗത്തു വന്നിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ മൂന്നു സെഞ്ചുറികളാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്തുനിന്നും നിരവധി അഭിനന്ദങ്ങളാണ് രോഹിത്തിനു ലഭിച്ചിരിക്കുന്നത്.
















