Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്നലെയുടെ കശ്മീരം; കശ്മീരിന്റെ ചരിത്ര വഴികളിലൂടെ ഒരെത്തിനോട്ടം

സാബു ശങ്കര്‍ by സാബു ശങ്കര്‍
Oct 20, 2019, 06:11 am IST
in Varadyam

പുരാതന സംസ്‌കൃത സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ജമ്മു കശ്മീര്‍. അതില്‍ കൈലാസത്തെക്കുറിച്ചും വര്‍ണ്ണിക്കുന്നു. ഹിമാലയ സാനുക്കളിലെ സുന്ദരിയെന്നാണ് കശ്മീര്‍ വാഴ്‌ത്തപ്പെട്ടിട്ടുള്ളത്. വേദകാലം മുതല്‍ക്കേ പുണ്യഭൂമി. സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഭാഷാപരമായി പരിണമിച്ച സിന്ധ്-ഹിന്ദ്-ഹിന്ദുസ്ഥാന്‍-ഹിന്ദു പദങ്ങളുടെ വ്യവഹാര ഭൂമികയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെയും കാവ്യസൃഷ്ടികളുടേയും വൈജ്ഞാനിക സമ്പത്തിന്റെയും ആദ്യസ്പന്ദനങ്ങളുടെ ജന്മഭൂമിയെന്നും കശ്മീരിനെ വിശേഷിപ്പിക്കാം. 

പ്രാചീന സംസ്‌കൃതി 

ഹിന്ദുമത ജീവിതശൈലി പിന്‍തുടര്‍ന്ന കശ്മീരി ജനതയില്‍ പിന്നീട് ബുദ്ധമത ദര്‍ശന സ്വാധീനവും ഉണ്ടായി. എങ്കിലും ശൈവസ്വാധീനം പ്രബലമായിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആര്യവംശ കുടിയേറ്റത്തിനും ആയിരക്കണക്കിനു വര്‍ഷം മുമ്പുണ്ടായ യുറേഷ്യന്‍ കുടിയേറ്റത്തിലൂടെ വ്യാപിച്ച ആദിദ്രാവിഡ ശൈവ സംസ്‌കാരത്തിന്റെ വേരുകള്‍ കശ്മീരില്‍ ഉണ്ടായിരുന്നു. 

സംസ്‌കൃത ഭാഷയിലെ കാശ്മീരത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് കശ്മീര്‍ എന്ന പദം. നിലമത പുരാണത്തിലെ പരാമര്‍ശം നോക്കിയാല്‍ സരസില്‍ നിന്ന്, ജലാശയത്തില്‍ നിന്ന് രൂപപ്പെട്ടതെന്നും കാണുന്നു. മറ്റൊന്ന് ഹൈന്ദവ ഋഷിയായ കശ്യപനുമായി ബന്ധപ്പെട്ടതാണ്. കശ്യപ ഋഷിഗോത്രം ഇവിടെ വസിച്ചിരുന്നു. കശ്യപമേരുവില്‍ നിന്നുണ്ടായ പദമാണ് കശ്മീര്‍ എന്നും വ്യാഖ്യാനമുണ്ട്. വേറൊന്ന് സംസ്‌കൃതത്തിലെ ശാരദാദേവിയെ കുറിച്ചുള്ള സ്തുതിയിലാണ്. ശാരദാപീഠം ഇവിടെയായിരുന്നു. കാശ്മീര എന്നും ശാരദാദേവിയെ സ്തുതിച്ചിട്ടുണ്ട്. 

ഗ്രീക്ക് രേഖകള്‍

പ്രാചീന ബൈസാന്റ്യത്തിലെ സ്‌തെഫാനോസിന്റെ ഗ്രീക്ക് രേഖയില്‍ കാസ്‌പെറിയ എന്നും ചരിത്രകാരന്‍ ഹെറോഡോട്ടസിന്റെ രചനയില്‍ കാസ്പത്യറോസ് എന്നും ടോളമിയുടെ വാക്കുകളില്‍ കാസ്പീരിയ എന്നും കാണുന്നു.

ഇതിഹാസം, പുരാണങ്ങള്‍

മഹാഭാരതത്തിലെ സഭാപര്‍വ്വത്തിലും മത്സ്യപുരാണത്തിലും വായുപുരാണത്തിലും പത്മ പുരാണത്തിലും വിഷ്ണുപുരാണത്തിലും വിഷ്ണുധര്‍മ്മോത്തര പുരാണത്തിലും കശ്മീര്‍ എന്ന പദപ്രയോഗം കാണാം. 

പാണിനി

ബി.സി. 5-ാം നൂറ്റാണ്ടിലെ ബുദ്ധമത ഋഷിയും സംസ്‌കൃത വൈയാകരണനുമായ പാണിനി തന്റെ അഷ്ടാധ്യായം എന്ന കൃതിയില്‍ കശ്മീര്‍ എന്നുതന്നെ വിളിക്കുന്നു. ഈ മേഖലയില്‍ വസിച്ചിരുന്നവരെ കശ്മീരികള്‍ എന്നും അഭിസംബോധന ചെയ്യുന്നു. 

ശ്രീ നഗരി

പ്രാചീനകാലത്തും മധ്യകാലത്തും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്നു കശ്മീര്‍. മദ്ധ്യമക-യോഗാചാര ശൈലികള്‍ ശൈവ-അദ്വൈത വേദാന്ത ദര്‍ശനവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമത മൗര്യ സാമ്രാജ്യ ചക്രവര്‍ത്തി അശോകനാണ് കശ്മീരിന്റെ തലസ്ഥാനമായി ശ്രീനഗരി സ്ഥാപിച്ചത്. ശ്രീനഗരിയാണ് ഇന്നത്തെ ശ്രീനഗര്‍. ബുദ്ധദര്‍ശന ചിന്താധാരയായ സര്‍വ്വസ്തിവാദ മാര്‍ഗ്ഗം കശ്മീരില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. പൂര്‍വ്വദേശത്തും മദ്ധ്യേഷ്യന്‍ ദേശത്തുമുണ്ടായിരുന്ന ബുദ്ധസംന്യാസികളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു. ബി.സി. 4-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കുചസന്യാസി  കുമാരജീവന്‍ ഇന്ത്യയില്‍ ജനിച്ചവനും കശ്മീരിലെ ബന്ധുദത്തനുകീഴില്‍ ദീര്‍ഘാഗമ-മധ്യാഗമ വിദ്യാഭ്യാസം നേടിയവനുമാണ്. 

കാര്‍കോത സാമ്രാജ്യം

എ.ഡി. 7,8,9 നൂറ്റാണ്ടുകളിലെ കാര്‍കോത ഹിന്ദുസാമ്രാജ്യത്തിന്റെ പ്രഭവസ്ഥാനം കശ്മീരാണ്. ഹര്‍ഷ ചക്രവര്‍ത്തിയുടെ കാലത്താണ് ദുര്‍ലഭവര്‍ദ്ധനനു കീഴില്‍ കാര്‍കോത സാമ്രാജ്യം സ്ഥാപിതമായത്. ദക്ഷിണേഷ്യയാകെ വ്യാപിച്ചു പ്രബലമായ കാര്‍കോത സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം കശ്മീര്‍ ആയിരുന്നു. എ.ഡി. 855-ല്‍ കശ്മീര്‍ അധിപതിയായിത്തീര്‍ന്ന അവന്തിവര്‍മ്മന്‍ സ്ഥാപിച്ച ഉത്പല രാജവംശത്തോടെയാണ് കാര്‍കോത രാജഭരണം അവസാനിക്കുന്നത്. 

ആദി ശങ്കരന്‍, ശാരദാപീഠം

എ.ഡി. 8-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലോ 9-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിലോ മലയാളികളുടെ  ആത്മീയാചാര്യനായ ശ്രീ ശങ്കരന്‍ കശ്മീരിലെ ശാരദാപീഠത്തിലെത്തി. വിദ്യാസമ്പത്തിന്റെ ദേവത സരസ്വതിയുടെ പേരാണ് ശാരദ. ശാരദാപീഠം ആയിരക്കണത്തിന് വര്‍ഷത്തെ പാരമ്പര്യമുള്ള സര്‍വ്വകലാശാലയായിരുന്നു. മാധവീയ ശങ്കരവിജയം എന്ന കൃതിയില്‍ കാണുന്നത് ശാരദാപീഠം ക്ഷേത്രത്തിനു നാലു ദിക്കുകളില്‍ നിന്നുമെത്തുന്ന പണ്ഡിതര്‍ക്കായി നാലു കവാടങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യന്‍ ദര്‍ശനങ്ങള്‍, മീമാംസ, വേദാന്തം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച സംവാദത്തില്‍ മറ്റെല്ലാ പണ്ഡിതരെയും ഖണ്ഡിച്ച് ശ്രീശങ്കരന്‍ ശാരദാ പീഠം വൈജ്ഞാനിക ക്ഷേത്രത്തിലെ ദക്ഷിണ കവാടം തുറന്ന് ഭാരതീയ ആദ്ധ്യാത്മികതയുടെ നെറുകയില്‍ സ്ഥാനം പിടിച്ചതും കശ്മീരില്‍ വച്ചുതന്നെ. ശ്രീശങ്കരന് സര്‍വ്വജ്ഞ പീഠാനുഭവം സിദ്ധിച്ച ശാരദാപീഠം ഇന്ന് പാക്-അധിനിവേശ കശ്മീരിലാണ്.

അഭിനവ ഗുപ്തന്‍

ദാര്‍ശനികനും കലയുടെ സൗന്ദര്യശാസ്ത്രകാരനും സംഗീതജ്ഞനും കവിയും നാടകകാരനും ദൈവശാസ്ത്രജ്ഞനുമായ അഭിനവഗുപ്തന്‍ (എ.ഡി. 950-1020) ജനിച്ചതും ഗുരുകുല വിദ്യാഭ്യാസം നേടിയതും മുപ്പത്തഞ്ചോളം കൃതികള്‍ രചിച്ചതും കശ്മീരില്‍ തന്നെ. കാശ്മീരി ശൈവദര്‍ശനത്തിലെ ത്രൈക-കൗള മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമേറിയ വൈജ്ഞാനിക ദര്‍ശന ശാഖകളുടെ വിജ്ഞാന കോശമായ തന്ത്രലോകം രചിച്ചതും ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആസ്പദമാക്കി രചിച്ച കാവ്യദര്‍ശന കൃതി അഭിനവഭാരതി എഴുതിയതും ഇവിടെത്തന്നെ. 

കശ്മീരിലെ ശ്രീനഗറിലുള്ള പ്രദ്യുമ്‌നഗിരിയില്‍ വച്ച് എഴുതപ്പെട്ടതാണ് മോക്ഷോപായം. രാമായണത്തേക്കാള്‍ ദീര്‍ഘമായ, ഏതാണ്ട് മുപ്പതിനായിരം ശ്ലോകങ്ങളുള്ള ഈ കൃതി മോക്ഷമാര്‍ഗ്ഗ ദര്‍ശനത്തെ പ്രതിപാദിക്കുന്നു.  ഈ കൃതിയ്‌ക്ക് പില്‍ക്കാലത്ത് ഉപനിഷത്തുക്കള്‍ പോലെ വേര്‍തിരിച്ച് സ്ഫുടീകരിച്ച യോഗവാസിഷ്ഠം എന്ന ഭാഗവുമുണ്ടായി. 

കോട്ടാ റാണി

എ.ഡി. 1339-വരെ കശ്മീര്‍ ഭരിച്ചത് കോട്ടാറാണി എന്ന രാജ്ഞിയാണ്. ഇവര്‍ ത്സലം നദിയില്‍ നിന്ന് നിരന്തരം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ ഒരു തോട് വെട്ടിത്തിരിച്ച് ശ്രീനഗറിനെ സുരക്ഷിതമാക്കി. 

                                                                                (അടുത്തയാഴ്ച: മുസ്ലിം രാജവംശത്തിന്റെ തുടക്കം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.