കൊച്ചി: ഐഎസ്എല്‍ 2019-20 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നം കുട്ടിക്കൊമ്പന്‍ കേശുവിനെ അവതരിപ്പിച്ചു. ആരാധകരില്‍ നിന്ന ലഭിച്ച അനേകം രൂപകല്‍പ്പനകളില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ രൂപകല്പന ചെയ്ത കേശുവിനെ ഭാഗ്യ ചിഹ്നമായി തെരഞ്ഞെടുത്തത്. പുല്ലൂറ്റ് കെകെടിഎം ഗവ. കോളേജ് വിദ്യാര്‍ഥിയാണ് മൃദുല്‍.
കേശുവിനെ അടിസ്ഥാനമാക്കിയുള്ള കോമിക് സ്ട്രിപ്പും അവതരിപ്പിച്ചു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഥാകൃത്ത് സുദിപ്ത ധ്രുവയാണ് കേശു പ്ലേ വിത്ത് മീയുടെ സൃഷ്ടാവ്. കാര്‍ട്ടൂണിസ്റ്റ് അഭിജിത് കിനിയുടേതാണ് വര. എല്ലാ ഹോം മത്സരങ്ങളിലും ആരാധകര്‍ക്ക് ആവേശമാകാന്‍ ചിന്നംവിളിയുമായി കേശുവും സ്റ്റേഡിയത്തിലുണ്ടാകും.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ, വിരേന്‍ ഡി സില്‍വ, ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുല്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
















