Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സത്യത്തെ എന്തിനാണ് ലീഗ് പേടിക്കുന്നത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 02:18 am IST
inEditorial

പുരാവസ്തു ഗവേഷകനായ ഡോ. കെ.കെ. മുഹമ്മദിനെതിരെ മുസ്ലീംലീഗും പോഷകസംഘടനകളും ബഹിഷ്‌കരണഭീഷണി മുഴക്കുന്നതില്‍നിന്ന് ഒരുകാര്യം വ്യക്തമാകുന്നുണ്ട്. സത്യത്തെ ചിലരൊക്കെ ഇവിടെ പേടിക്കുന്നുണ്ട്. തങ്ങളുടെ നിലപാടുകള്‍ മാത്രമാണ് സത്യമെന്നും അതിനെ ഖണ്ഡിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള ചിലരുടെ ധാര്‍ഷ്ട്യവും, ഇതുവരെ അനുഭവിച്ചുപോന്ന അത്തരം ആനുകൂല്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ചിന്തയില്‍നിന്നുള്ള അസ്വസ്ഥതയുമാണ് അത്തരക്കാരെ നയിക്കുന്നത്. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനോ നേരിടാനൊ ഉള്ള മാനസികനിലവാരവും ഉള്‍ക്കരുത്തും ഇല്ലാത്തവരുടെ നിലവാരംകുറഞ്ഞ പിടിവാശിയാണ് ഇവരുടെ നിലപാടില്‍ തെളിയുന്നത്. അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ചു നടത്തിയ പഠനത്തിലൂടെ ഡോ. മുഹമ്മദ് വ്യക്തമായി മുന്നോട്ടുവച്ച തെളിവുകള്‍ ക്ഷേത്രത്തിന് അനുകൂലമാണെന്നതു നേരത്തേതന്നെ പലര്‍ക്കും ദഹിക്കാത്ത സത്യമായിരുന്നു. പക്ഷേ, തന്റെ നിലപാടില്‍ ഉറച്ചുനിന്ന മുഹമ്മദ് ആത്മകഥയില്‍ അക്കാര്യം വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലത്തെ പ്രവര്‍ത്തന മികവിനു രാഷ്‌ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണദ്ദേഹം.

കോഴിക്കോട് ഫാറൂഖ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. മുഹമ്മദ് പങ്കെടുക്കുന്നപക്ഷം തങ്ങള്‍ ചടങ്ങു ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് മുസ്ലീംലീഗും പോഷകസംഘടനയായ എംഎസ്എഫും. സര്‍ സയ്യിദ് ദിവത്തിന്റെ ഭാഗമായി അലിഗഢ് മുസ്ലീം സര്‍വകലാശാലാ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍ റബ്ബ് അടക്കമുള്ള ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നാണ് അറിവ്.

അയോധ്യാവിഷയത്തില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഡോ. മുഹമ്മദിന്റെ കണ്ടെത്തലുകളും വിശകലനങ്ങളും നിലപാടും. അവിടുത്തെ ഉദ്ഘനനത്തില്‍ കണ്ടെത്തിയ തെളിവുകള്‍ നിരത്തിയാണ്, അവിടെ മുന്‍പു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് അദ്ദേഹം സമര്‍ഥിച്ചത്. മുസ്ലീം സമുദായത്തിനുവേണ്ടി സംസാരിക്കുന്നു എന്നമട്ടില്‍ സ്വയം മുന്നോട്ടുവന്ന സംഘടനകളുടെ വാദങ്ങള്‍ക്കു കടകവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. മുസ്ലീം ലീഗിനു പുറമെ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ കടുത്ത എതിര്‍പ്പിന് അതോടെ മുഹമ്മദ് പാത്രമായി. ബദല്‍തെളിവുകള്‍ നിരത്തുന്നതിനുപകരം തരംതാണ ആരോപണങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു ഇത്തരം സംഘടനകളുടെ ശ്രമം. യുപിയിലും പ്രത്യേകിച്ച് അയോധ്യയിലുമുള്ള മുസ്ലീങ്ങള്‍പോലും ക്ഷേത്രത്തിന് അനുകൂലമായ നിലപാടെടുത്ത അവസരത്തില്‍പ്പോലും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത് ലീഗ് അടക്കമുള്ള വര്‍ഗീയ സംഘടനകളായിരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന സിപിഎം അടങ്ങുന്ന ഇടതുപക്ഷങ്ങള്‍ അതിനു പിന്തുണനല്‍കുകയും ചെയ്തു.

സുപ്രീം കോടതിയില്‍ അയോധ്യാകേസില്‍ വാദം പൂര്‍ത്തിയായിക്കഴിഞ്ഞ സാഹചര്യത്തിലെ ലീഗിന്റെ ഈ നിലപാട് ഏറെ നിരാശാജനകം തന്നെയാണ്. കേസില്‍ നിന്നു വ്യവസ്ഥകളോടെ പിന്‍മാറാനുള്ള സുന്നിവഖഫ് ബോര്‍ഡിന്റെ തീരുമാനം രാമജന്മഭൂമി കേസില്‍ നിര്‍ണായകമായേക്കാവുന്ന സാഹചര്യമാണിത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതിക്കു മുന്നില്‍ അവര്‍ ഈ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. അതു സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഡോ. മുഹമ്മദിന്റെ നിലപാടുകളെ സ്വസമുദായംതന്നെ അംഗീകരിക്കുന്ന ഈ നിര്‍ണായകഘട്ടത്തില്‍ ആരുടെ താത്പര്യം സംരക്ഷിക്കാനാണു ലീഗിന്റെ ഈ നിഷേധാത്മക നിലപാടെന്ന് വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. മതസൗഹാര്‍ദ്ദത്തേക്കുറിച്ചു നാഴികയ്‌ക്കു നാല്‍പതുവട്ടം പ്രസംഗിക്കുന്ന ലീഗ്‌നേതാക്കള്‍ ആ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ബഹിഷ്‌കരിക്കുന്നതിനു പകരം ഈ ഇസ്ലാം സഹോദരനെ ക്ഷണിച്ച് ആദരിക്കുകയാണു വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.