Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

പൂനെയിലും മായങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 01:22 am IST
inSports

പൂനെ: ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നുന്ന തുടക്കം. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുത്തു. അര്‍ധ സെഞ്ചുറി കടന്ന നായകന്‍ വിരാട് കോഹ്‌ലിയും (63), രഹാനെ (18) യുമാണ് ക്രീസില്‍. 

വിശാഖപട്ടത്തെ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കുറിച്ച മായങ്ക് അഗര്‍വാള്‍ 195 പന്തില്‍ 108 റണ്‍സ് കുറിച്ചു. പതിനാറ് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഈ ഓപ്പണറുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്ങ്‌സിലും സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. പതിനാല് റണ്‍സ് നേടിയ ശര്‍മയെ പേസര്‍ റബഡ നായകന്‍ ഡു പ്ലെസിസിന്റെ കൈകളിലെത്തിച്ചു.

ആദ്യ വിക്കറ്റ്  വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രം.

തുടര്‍ന്നെത്തിയ പൂജാര ഓപ്പണര്‍ മായങ്കിനൊപ്പം ചെറുത്ത് നിന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ നിര്‍ണായകമായ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ കരകയറി. അര്‍ധ സെഞ്ചുറി കുറിച്ച പൂജാര 58 റണ്‍സുമായി കളം വിട്ടു. റബഡയുടെ പന്തില്‍ ഡു പ്ലെസിസ് പൂജാരയെ പിടികൂടുകയായിരുന്നു.

112 പന്ത് നേരിട്ട പൂജാര ഒമ്പത് ഫോറും ഒരു സിക്‌സറും അടിച്ചു.

നാലാമനായി ക്രീസിലെത്തിയ നായകന്‍ കോഹ് ലി മായങ്കിനൊപ്പം പൊരുതിക്കളിച്ചു. പക്ഷെ സെഞ്ചുറി കുറിച്ചതിന് പിന്നാലെ മായങ്ക് വീണു. റബഡയ്‌ക്കാണ് ഈ വിക്കറ്റും. ഡു പ്ലെസിസ് ക്യാച്ചെടുത്തു.

വിരാട് കോഹ്‌ലി 63 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഇതുവരെ 105 പന്ത് നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ പത്ത് ബൗണ്ടറിയടിച്ചു.

ആദ്യ ദിനത്തില്‍ വീണ ഇന്ത്യയുടെ മൂന്ന് വിക്കറ്റും പേസര്‍ റബഡയ്‌ക്കാണ് ലഭിച്ചത്. 18.1 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്നെ നിലയില്‍ വിരാട് കോഹ്‌ലിയുടെ അമ്പതാം മത്സരമാണിത്. ടോസ് നേടിയ കോഹ് ലി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ വിജയിച്ച ടീമിലെ പേസര്‍ ഉമേഷ് യാദവിന് പകരം മധ്യനിര ബാറ്റ്‌സമാന്‍ ഹനുമാ വിഹാരിയെ അവസാന ടീമിലുള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഒരു മാറ്റം വരുത്തി. സ്പിന്നര്‍ ഡെയ്ന്‍ പിഡിറ്റിന് പകരം പേസര്‍ ആന്റിച്ച് നോര്‍ട്ജയ്‌ക്ക് അവസരം നല്‍കി. 

വിശാഖപട്ടണത്തെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്: മായങ്ക് അഗര്‍വാള്‍ സി ഡു പ്ലെസിസ് ബി റബഡ 108, രോഹിത് ശര്‍മ സി ഡു പ്ലെസിസ് ബി റബഡ 14, ചേതേശ്വര്‍ പൂജാര സി ഡു പ്ലെസിസ് ബി റബഡ 58, വിരാട് കോഹ് ലി നോട്ടൗട്ട് 63, രഹാനെ നോട്ടൗട്ട് 18, എക്‌സ്ട്രാസ് 12, ആകെ മൂന്ന വിക്കറ്റിന് 273.

വിക്കറ്റ് വീഴ്ച: 1-25, 2-163, 3-198.

ബൗളിങ്: ഫിലാന്‍ഡര്‍ 17-5-37-0, റബഡ 18.1-2-48-3, നോര്‍ട്‌ജെ 13-3-60-0, മഹരാജ് 29-8-89-0, മുത്തുസ്വാമി 6-1-22-0, എല്‍ഗാര്‍ 2-0-11-0.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.