ന്യൂദല്‍ഹി: രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ ഓട്ടോമൊബൈല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത് റെക്കോഡ് വില്‍പനയാണെന്ന കണക്കുകള്‍ പുറത്തുവരുന്നു. ഉത്സലകാല വില്‍പ്പനയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വില്‍പ്പനയാണ് ഇ-കോമേഴ്‌സ് ഭീമന്‍മാരായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിയും രേഖപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ആഡംബര കാര്‍ വിപണിയില്‍ നിന്നും ഇതേമാതൃകയില്‍ മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നത്.
നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് വിറ്റഴിഞ്ഞ മേഴ്‌സിഡസ് ബെന്‍സ് കാറുകളുടെ എണ്ണം 200ല്‍ അധികമാണ്. ഗുജറാത്ത്, മുംബൈ മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഇത്രയധകം കാറുകള്‍ വിറ്റുപോയത്. ആഢംബര കാറുകളിലെ വമ്പന്‍മാരായ ബെന്‍സിന്റെ ആവശ്യക്കാരുടെയെണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണെന്നുംകണക്കുകള്‍ വ്യക്തമാക്കുന്നത്.ഒറ്റദിവസത്തിനുള്ളിലാണ് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ 200ല്‍ അധികം കാറുകള്‍ രാജ്യത്തിന്റെ രണ്ടു നഗരങ്ങളില്‍ മാത്രം വിറ്റഴിഞ്ഞത്. മുംബൈയില്‍ മാത്രം 125 ബെന്‍സ് കാറുകളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ ബെന്‍സിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് കമ്പനി പറഞ്ഞു. ഗുജറാത്തില്‍ 74 കാറുകള്‍ ഉപയോക്താക്കളിലേക്ക് എത്തി.
മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ്, ഇ ക്ലാസ് മോഡലുകളാണ് ഏറ്റവും അധികം വിറ്റുപോയത്. സ്പോര്‍ട്‌സ് കാറുകളായ ജിഎല്‍സി, ജിഎല്‍ഇ വിഭാഗങ്ങള്‍ക്കും ആവശ്യക്കാരുണ്ടായിരുന്നു. ഗുജറാത്തില്‍ ഏറ്റവും അധികം വിറ്റുപോയതും സി ക്ലാസ് ബെന്‍സുകള്‍ തന്നെ. ഒപ്പം സിഎല്‍എ, ജിഎല്‍എ മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
അതേസമയം, സാംസങ്ങിന്റെ ഏറ്റവും പുതിയ ആഡംബര സ്മാര്‍ട്‌ഫോണായ ഗ്യാലക്‌സി ഫോള്‍ഡിന്റെ പ്രീ ബുക്കിങ്ങിനു വന്‍വരവേല്‍പ്പാണ് ലഭിച്ചത്. 1.65 ലക്ഷം രൂപ വിലവരുന്ന ഫോണ്‍ ഒക്ടോബര്‍ നാലിനാണ് പ്രീ ബുക്കിങ്ങിന് എത്തിയത്. വില്‍പ്പനയ്‌ക്കെത്തിയ 1600 ഫോണുകളും 30 മിനിറ്റില്‍ ബുക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ നാളെ മറ്റൊരു പ്രീ ബുക്കിങ് കൂടി കമ്പനി നടത്തുന്നുണ്ട്. 1.65 ലക്ഷം രൂപ വരുന്ന ഫോണ്‍ ആഢംബര ഫോണുകളുടെ പട്ടികയിലെ ഏറ്റവും പുതിയ അംഗമാണ്.
















