ഉലന്‍ ഉദെ (സൈബീരിയ): ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ അഭിമാനം മേരികോം. ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോം സെമി ഫൈനലില്‍ പ്രവേശിച്ചതോടെയാണു മെഡല്‍ ഉറപ്പിച്ചത്. 51 കിലോ ഫ്ളൈവെയിറ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയെ കീഴടക്കിയാണ് മേരി കോം സെമി യോഗ്യത നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. ഇതാദ്യമായാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോ വിഭാഗത്തില്‍ മേരി കോം മത്സരിക്കുന്നത്. 2012 -ലെ ഒളിമ്പിക്സ് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ കരീടങ്ങളും മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.
















