ന്യൂദല്‍ഹി: വനിത ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യന്‍ ജേഴ്സിയില്‍ നൂറാമത്തെ ടി20 മത്സരത്തിനിറങ്ങി കൗര്‍ ഏകദിന, ടി20 എന്നി കളികളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് കൗര്‍. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയേയും രോഹിത് ശര്‍മ്മയെയും പിന്‍തള്ളികൊണ്ടാണ് കൗറിന്റെ നേട്ടം.ധോണിയും രോഹിത് ശര്‍മയും 98 മത്സരങ്ങള്‍ വീതമാണ് കളിച്ചിട്ടുള്ളത്.
സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആറാംദിന മത്സരത്തിന് ഗ്രൗണ്ടില്‍ ഇറങ്ങിയതോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റില്‍ അന്താരാഷ്‌ട്ര തലത്തില്‍ 100 ടി20 മത്സരങ്ങള്‍ കളിക്കുന്ന പത്താമത്തെ താരംകൂടിയാണ് ഹര്‍മന്‍പ്രീത് കൗര്‍. ലോക വനിത താരങ്ങളില്‍ 111 മത്സരങ്ങള്‍ വീതം കളിച്ചുകൊണ്ട് പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് കൗറിന് മുന്നിലുള്ളത്. മാലിക്ക് മാത്രമാണ് പുരുഷ താരങ്ങളില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
















