Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചക്കുവള്ളി ക്ഷേത്ര ഉത്സവത്തിനെതിരേ വീണ്ടും പോലീസ്; ഗാനമേള നടത്തിയാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും; പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 11:25 am IST
in Kerala

ശാസ്താംകോട്ട: പോരുവഴി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തില്‍ ഇരുപത്തെട്ടാം ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഉത്സവത്തിന് ഗാനമേള നടത്തരുതെന്ന് വീണ്ടും ശൂരനാട് പോലീസ്. ഗാനമേള നടത്തരുതെന്ന പോലീസ് ഉത്തരവ് നേരത്തേ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം മരവിപ്പിച്ചെങ്കിലും വീണ്ടും പോലീസ് ഇടപെട്ട് ഗാനമേള നടത്തരുതെന്ന കര്‍ശന ഉത്തരവ് നല്‍കുകയായിരുന്നു. ഗാനമേള നടത്തിയാല്‍ ജാമ്യമില്ല വകുപ്പ പ്രകാരം ക്ഷേത്രഭാരവാഹികള്‍ക്ക് എതിരേ കേസെടുക്കമെന്നാണ് ഭീഷണി. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയാണ്.  ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഗാനമേള വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നാണു ശൂരനാട് പോലീസിന്റെ വാദം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചക്കുവള്ളി ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റക്കാരെ മാസങ്ങള്‍ക്ക് മുമ്പ്  ഒഴിപ്പിച്ചിരുന്നു. അന്ന് കയ്യേറ്റക്കാര്‍ക്ക് ഒപ്പം നിന്നത് സിപിഎം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ടുമായിരുന്നു. കോടതി ഉത്തരവുമായി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍വന്ന റവന്യു, പോലീസ് സംഘത്തെ പല തവണ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം വിരട്ടി പിന്തിരിപ്പിച്ചിരുന്നു. ഒടുവില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളെ ഏകോപിപ്പിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യക്ഷസമരവുമായി രംഗത്തു വന്നതോടെയാണ് കയ്യേറ്റക്കാരും പിന്തുണച്ചവരും പത്തി മടക്കിയതും കയ്യേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിച്ച് ദേവസ്വം ബോര്‍ഡ് മതിലുകെട്ടിയതും. ഇതാണ് ക്ഷേത്രത്തില്‍ ഗാനമേള നടത്തിയാല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന ശൂരനാട് പോലീസിന്റെ വിചിത്രകണ്ടെത്തലിനാധാരം.

ശൂരനാട് പോലീസിന്റെ ഈ നിലപാട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കലാപരിപാടി നടത്താനുള്ള അധികാരം ക്ഷേത്ര ഉപദേശകസമിതിക്കും ദേവസ്വം ബോര്‍ഡിനുമാണന്ന നിലപാടില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉറച്ചുനിന്നു. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് ഉത്സവത്തിനെതിരെ രംഗത്തുവന്നതെന്ന് ആരോപണമുണ്ടായി. അടുത്തിടെ ദേവസ്വംഭൂമിയില്‍ സിപിഎം സമ്മേളനം നടത്തിയിരുന്നു. അന്ന് ക്ഷേത്രത്തിലെ ഭാഗവതപാരായണത്തിന് ഉപയോഗിച്ച ഉച്ചഭാഷണി പാര്‍ട്ടിക്കാര്‍ ഇടപെട്ട് നിര്‍ത്തിച്ചതിനെതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി. ഇതൊക്കെയാണ് ഉത്സവത്തിന് ഗാനമേള നടത്തിയാല്‍ സംഘര്‍ഷസാധ്യതയായി ശൂരനാട് പോലീസ് വിലയിരുത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.