Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്നെ ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്‌ക്കണോ? നിരവധി ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം‘, വ്യാജവാർത്തയ്‌ക്കെതിരെ വൈകാരിക പ്രതികരണവുമായി തെന്നിന്ത്യന്‍ നടി രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 04:20 pm IST
in Kerala

ചെന്നൈ: വ്യജ വാര്‍ത്തകള്‍ പടച്ചുവിട്ട യുട്യൂബ് ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ നടി രേഖ. മലയാളം, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടി രേഖ മരിച്ചെന്ന വ്യജ വാര്‍ത്ത നല്‍കിയ ‘മീശ മച്ചാന്‍’ എന്ന യുട്യൂബ് ചാനലിനെതിരെയാണ് താരം പ്രതികരിച്ചത്.  എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഏതു ഭാഷയില്‍ നിന്ന് വന്നവരാണേലും നിങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്‌ത്തി എഴുതിയവരാണ് നിങ്ങള്‍. എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ എന്ന് രേഖ ചോദിച്ചു. 

ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രേഖയുടെ പ്രതികരണം. ഏതോ സ്ഥലത്തിരുന്ന് രു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതരില്‍ നിന്നുണ്ടാകണമെന്നും രേഖ വ്യക്തമാക്കി. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. തനിക്കതില്‍ സങ്കടമില്ല, തന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നതെന്നും നടി വ്യക്തമാക്കി. ‘എന്നെത്തന്നെ നിരവധി സഹപ്രവര്‍ത്തകര്‍ വിളിച്ച് ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,’ രേഖ പറഞ്ഞു.

കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആര്‍. വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മോഹന്‍ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും പ്രതികരിക്കാത്തതു കൊണ്ടാണ് ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യജ പ്രചരണങ്ങൾ വഴി അവര്‍ പൈസയുണ്ടാക്കുകയാണെന്നും നടി വ്യക്തമാക്കി.

ഓഗസ്റ്റ് 17ന് ‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്‍കി ‘മീശ മച്ചാന്‍’ വാർത്ത നൽകുകയായിരുന്നു. ഈ വ്യാജവാര്‍ത്ത 10 ലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്.

ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു പടങ്ങളില്‍ അഭിനയിച്ചെന്നും ഇനിയും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്‌ക്കണോ? എന്ന് നടി രേഖ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. പ്രശസ്തി നമ്മളെ തേടി വരണം. അല്ലാതെ നമ്മള്‍ പ്രശസ്തിയെ തേടിപ്പോയിട്ട് കാര്യമില്ലെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തില്‍ ജി.വി. പ്രകാശിന്റെ അമ്മവേഷത്തിലാണ് രേഖ എത്തുന്നത്. ചന്ദ്രമൗലിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

പുതിയ വാര്‍ത്തകള്‍

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.