Categories: Business

‘ദിവാലി വിത്ത് എംഐ’; ഉത്സവകാല ഒഫറുമായി ഷവോമി; പോക്കോ ഉള്‍പ്പെടെ ഫോണുകള്‍ക്ക് കിഴിവ് 20%

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഉത്സവകാല ഓഫറുകളുമായി മൊബൈല്‍ ഫോണ്‍ രംഗത്തെ വമ്പന്മാരായ ഷവോമി എത്തുന്നു. ‘ദിവാലി വിത്ത് എംഐ’ എന്ന പേരിലാണ് സ്‌പെഷ്യല്‍ സെയ്ല്‍ ഷവോമി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഷവോമിയുടെ സ്‌പെഷ്യല്‍ സെയ്ല്‍.

കമ്പനിയുടെ വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായാണ് ഷവോമി ദീപാവലി കാലത്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഷവോമി ഫോണുകള്‍ വാങ്ങുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതായും കമ്പനി ആറിയിച്ചു. ഇഎംഐ വഴി ഫോണെടുക്കുമ്പോഴും ഈ കിഴിവ് ലഭ്യമാണ്.പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായെങ്ങിലും പോക്കോ സീരിസിലുള്ള ഫോണുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്. എട്ട് ജിബി റാമാണ് പോക്കോ ഫോണുകളുടെ പ്രത്യേകത. ഉത്സവകാല കിഴിവിന്റെ ഭാഗമായി 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള പോക്കോക്ക് 14999 രൂപയാണ് വില. 128 ജിബി മെമ്മറിയില്‍ 15999 രൂപയ്‌ക്കും 256 ജിബി മെമ്മറിയില്‍ 18999 രൂപയ്‌ക്കും ലഭിക്കും. എന്നാല്‍ ദിവാലി വിത്ത് എംഐ സ്‌പെഷ്യല്‍ സെയ്‌ലില്‍ 6 ജിബി റാം/64 ജിബി റോം പാക്കേജോടെ എത്തുന്ന റെഡ്മി കെ20 ഫോണ്‍ 19,999 രൂപയ്‌ക്ക് ലഭിക്കും.

6 ജിബി/128 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി ഗ20 പ്രോ ഫോണിന് 24,999 ലഭിക്കും. അതേ സമയം 16 ജിബി ഇന്റേണല്‍ മെമ്മറിയോടുകൂടിയ റെഡ്മി 7എ ഫോണ്‍ 4999 രൂപയ്‌ക്കും, 32 ജിബി ഇന്റേണല്‍ മെമ്മറിയുടെ റെഡ്മി 7എ ഫോണ്‍ 5799 രൂപയ്‌ക്കും ലഭിമാണ്.