Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒടുവില്‍ മാതൃഭാഷയെ അറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 02:27 am IST
inEditorial

സ്വന്തം നാടിനോടും ഭാഷയോടും സ്‌നേഹം വേണമെന്ന് ആരെങ്കിലും പറഞ്ഞുതരേണ്ടതല്ല. മാതൃഭാഷയെന്നത് മാതാവിനെപ്പോലെയാണെന്ന് അറിവുള്ളവരും അനുഭവസ്ഥരും എത്രയോ കാലമായി പറയുന്നതാണ്. മാതൃഭാഷ പെറ്റമ്മയ്‌ക്കു തുല്യമാണെന്നും മറ്റുഭാഷകള്‍ കേവലം ധാത്രിമാരാണെന്നും ഉള്ളത് വെറും കവിവചനമല്ല. നേരറിവിന്റെ ചൂടും ചൂരും മാതൃഭാഷയില്‍ കൂടിയല്ലാതെ അനുഭവിക്കാനാവില്ല. അങ്ങനെ അനുഭവിച്ച് സ്ഫുടം വന്നെങ്കില്‍ മാത്രമേ ഭാഷയുടെ ശക്തിയും സൗന്ദര്യവും ഗരിമയും മറ്റുള്ളവര്‍ക്ക് മനസ്സിലാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ മലയാളി പലതിലുമെന്നപോലെ ഇക്കാര്യത്തിലും വിഭിന്നനാണ്. മലയാളം പറയുന്നത് തന്റെ പദവിക്കു യോജ്യമല്ലെന്ന അപകര്‍ഷതാബോധത്തിന്റെ ഉപോല്‍പ്പന്നമായ സ്വഭാവമാണ് അവനെ നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായാണല്ലോ പിഎസ്‌സിയുടെ പരീക്ഷയെ കാണുന്നത്.

മലയാളം അധ്യാപകനെ തെരഞ്ഞെടുക്കേണ്ട പരീക്ഷയായാലും അത് ആംഗലേയത്തില്‍ വേണമെന്ന ബോധമാണ് നടത്തിപ്പുകാര്‍ക്കുള്ളത്. ഇക്കാര്യത്തിലെ നീചനിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണല്ലോ അടുത്തിടെ സാഹിത്യനായകന്മാരുള്‍പ്പെടെ ധര്‍ണ നടത്തുകയും പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. മലയാളം, മലയാളി, മനോജ്ഞം എന്ന ഭാവം ഉണര്‍ത്തിയാല്‍ മാത്രമേ മാതൃഭാഷയുടെ കനിവും കരുത്തും അറിയാനാവുകയുള്ളൂ. അതിനുവേണ്ടി സമരം നടത്തുന്നതില്‍വരെ എത്തുന്നു എന്നുപറയുന്നത് ഈ നാടിന് ഭൂഷണമല്ല. ഭാരതത്തില്‍ മാതൃഭാഷയെ ഇമ്മട്ടില്‍ ഇകഴ്‌ത്തുന്ന സംസ്ഥാനം കേരളം പോലെ മറ്റൊരിടവും ഉണ്ടാവില്ല.

ഏതായാലും പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി എന്നതില്‍ ആഹ്ലാദിക്കാം. അമ്മയുടെ വാത്സല്യം ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍ മലയാളിക്കായല്ലോ. ശ്രേഷ്ഠഭാഷാപദവിക്കായി ആര്‍ത്തുവിളിച്ചു നടന്നവര്‍പോലും മലയാളത്തിന് അര്‍ഹിക്കുന്ന ഇടങ്ങളില്‍ സ്ഥാനം നല്‍കിയില്ല. ഒരു പ്രക്ഷോഭത്തിന്റെ പ്രചാരമൂല്യങ്ങളിലേക്ക് ഓടിക്കയറുക എന്നതില്‍ക്കവിഞ്ഞ സ്‌നേഹമൊന്നും മാതൃഭാഷയോട് ഉണ്ടായിരുന്നില്ല. എപ്പോഴും മലയാളത്തെക്കുറിച്ച് പറയുമെങ്കിലും സുപ്രധാന സ്ഥാനം നല്‍കി ആദരിച്ചിരുന്നത് ആംഗലേയഭാഷയെത്തന്നെയായിരുന്നു.

ഭാഷാഭ്രാന്തിനെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഭാഷാസ്‌നേഹത്തെ കൈപിടിച്ചാനയിക്കുകയും ചെയ്യുകയെന്ന രീതിയാണ് അഭികാമ്യം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ഓരോരുത്തരുടെയും വ്യക്തിത്വ വികാസത്തിനും വിഷയങ്ങള്‍ സമഗ്രമായി അറിയാനും അനിവാര്യമാണെന്നത് വെറുതെ പറയുന്നതല്ല. ഒരു വിഷയം മാതൃഭാഷയില്‍ക്കൂടി മനസ്സിലാവുന്നതിന്റെ അത്ര വരില്ല മറ്റൊരു ഭാഷയിലൂടെ അറിയുന്നത്. മാതൃഭാഷയെ സ്‌നേഹിക്കാനും ആദരിക്കാനും ഏതെങ്കിലും നിയമംകൊണ്ടോ നടപടികൊണ്ടോ കഴിയുമെന്നും തോന്നുന്നില്ല. എന്നാല്‍ ചില ഇടപെടലുകള്‍ അതിന് യുക്തിഭദ്രമായ കരുത്തുപകരുമെന്ന് നിസ്സംശയം പറയാം.

അങ്ങനെയുള്ള ഒരു ഇടപെടലാണ് പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വഴി വന്നിരിക്കുന്നത്. ഇത്രയും കാലം ഇതിനെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നതിനെക്കാള്‍ അപമാനകരമായി മറ്റൊന്നുമില്ലതന്നെ. ഇക്കാര്യത്തില്‍ ഭരണകൂടത്തിനും വലിയൊരു ഉത്തരവാദിത്വമുണ്ട്. ഏതുഫയലും ആംഗലേയത്തില്‍ എഴുതിയെങ്കിലേ അതിന് ആധികാരികത വരൂ എന്ന പഴഞ്ചന്‍ മനോഭാവം ഉദ്യോഗസ്ഥരില്‍നിന്ന് ഇറങ്ങിപ്പോവണം. സ്വഭാഷാസ്‌നേഹംകൊണ്ടേ ഇതരഭാഷകളോടും സ്‌നേഹം തോന്നുകയുള്ളൂ എന്ന തരത്തിലേക്ക് നമ്മുടെ സംസ്‌കാരം ഉയരണം. അതിന് പുതിയ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. ആംഗലേയ സ്‌നേഹികള്‍ ഇതിനെതിരെ എന്തെല്ലാം ഏടാകൂടമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നറിയില്ല. അതൊന്നും പച്ചപിടിക്കില്ലെന്ന ശുഭാപ്തി വിശ്വാസംതന്നെ പ്രധാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.