Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമുദായ നേതാക്കള്‍ സത്യം കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2019, 02:32 am IST
inEditorial

ശബരിമല വിശ്വാസികളെ അപമാനിക്കാനും അടിച്ചമര്‍ത്താനും ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതി നെടുകെ പിളരുന്നു എന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഹിന്ദുവിരുദ്ധ രാഷ്‌ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടിയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ബലംപ്രയോഗിച്ച് യുവതികളെ കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വനിതാമതില്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചില സമുദായസംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപീകരിച്ചത്. ഇതില്‍നിന്നാണ് സര്‍ക്കാരുമായും സിപിഎമ്മുമായുള്ള അഭിപ്രായഭിന്നതമൂലം പകുതിയിലേറെ സംഘടനകള്‍ പുറത്തുവരുന്നത്. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാലഹിന്ദു ഐക്യത്തിന് തടസ്സമാണെന്ന് ഹിന്ദുപാര്‍ലമെന്റ് എന്ന സംഘടന മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. സമിതിയില്‍നിന്ന് പിന്മാറുന്ന പല സംഘടനകള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജാതീയമായ ഭിന്നതകള്‍ക്കും, രാഷ്‌ട്രീയമായ ചേരിതിരിവുകള്‍ക്കും അതീതമായി ഒറ്റക്കെട്ടായി രംഗത്തുവന്ന ഹിന്ദുക്കളെ വിഘടിപ്പിക്കുകയാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ലക്ഷ്യമെന്ന് അത് രൂപീകരിച്ചപ്പോള്‍തന്നെ ഹിന്ദുസംഘടനകള്‍ ചൂണ്ടിക്കാട്ടിയതാണ്. സ്ഥാനമാനങ്ങളും സാമ്പത്തികമുള്‍പ്പെടെ മോഹനവാഗ്ദാനങ്ങളും നല്‍കിയാണ് പല സമുദായ സംഘടനാ നേതാക്കളെയും സര്‍ക്കാര്‍ നവോത്ഥാനസമിതിക്കൊപ്പം നിര്‍ത്തിയത്. എന്നാല്‍ സ്വസമുദായങ്ങളില്‍ ഒറ്റപ്പെട്ടുപോവുകയാണ് തങ്ങളെന്ന് നേതാക്കളില്‍പലരും അധികംവൈകാതെ തിരിച്ചറിഞ്ഞു. നേതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ സമുദായാംഗങ്ങള്‍ തയ്യാറായില്ല. വനിതാമതില്‍ പൊളിഞ്ഞെന്നും വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും നവോത്ഥാന സമിതിയുടെ ചെയര്‍മാനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍തന്നെ പരസ്യപ്രസ്താവന നടത്തിയത് ഇതിനാലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരാജയഭീതിപൂണ്ട സിപിഎമ്മും ഇടതുമുന്നണിയും കബളിപ്പിക്കല്‍ തന്ത്രവുമായി രംഗത്തുവന്നു. തങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഈ കാപട്യം ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതിന് തെളിവായി.

വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണ് സിപിഎം നവോത്ഥാനത്തെ പാടിപ്പുകഴ്‌ത്തുന്നത്. അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമൊക്കെ കരുപ്പിടിപ്പിച്ച നവോത്ഥാനത്തെ ഹൈജാക്കുചെയ്യുകയും അട്ടിമറിക്കുകയുംചെയ്ത പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ഇതിനായി അവര്‍ ചട്ടമ്പിസ്വാമികളെ വര്‍ഗീയവാദിയും ഗുരുദേവനെ വെറും ബൂര്‍ഷ്വാ പരിഷ്‌കര്‍ത്താവുമായി ചിത്രീകരിച്ചു. തങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്ന് പറഞ്ഞുനടന്നവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പരമാവധി വിഭജിച്ചു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ പ്രത്യയശാസ്ത്ര ക്കസര്‍ത്തുകള്‍ കാണിച്ചു. ചരിത്രരചനകളില്‍നിന്ന് അയ്യങ്കാളിയെപ്പോലുള്ളവരെ തുടച്ചുനീക്കാന്‍ ശ്രമിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നുവന്ന സമുദായ സംഘടനകളെ ജാതിസംഘടനകളാക്കി അധഃപതിപ്പിക്കുന്നതില്‍ ഇടതുപാര്‍ട്ടികള്‍ വഹിച്ച പങ്ക് അധികം പഠനവിധേയമായിട്ടില്ല.

തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടിയില്‍ നടുങ്ങിവിറച്ച സിപിഎം വീടുകള്‍തോറും കയറിയിറങ്ങി വിശ്വാസികളോട് ഐക്യം പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ വികൃതമായ മുഖം വെള്ളപൂശാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ചോദ്യശരങ്ങളുമായി നേരിട്ട സാധാരണക്കാര്‍ക്ക് മറുപടി നല്‍കാനാവാതെ ഈ പരിപാടി ഇടയ്‌ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയും പിളര്‍പ്പിലേക്ക് നീങ്ങുന്നത്. നേതാക്കളില്‍ കിടമത്സരം വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഹിന്ദുസമൂഹത്തെ തകര്‍ക്കുകയെന്നത് ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നയമാണ്. ഇതിനുവേണ്ടിത്തന്നെയാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയും രൂപീകരിച്ചത്. വൈകിയ വേളയിലാണെങ്കിലും ഈ സത്യം സമുദായസംഘടനാ നേതാക്കള്‍ തിരിച്ചറിയുന്നത് ശുഭോദര്‍ക്കമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.