Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വിഖ്യാത മഞ്ഞുമലയ്‌ക്ക് ചരമഗീതം; കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 01:37 pm IST
in Marukara

ഐസ്‌ലന്‍ഡ്: ആ മഞ്ഞുമലയുടെ അവസാനത്തെ പാളിയും ഉരുകി വീഴുമ്പോള്‍ ഐസ്‌ലന്‍ഡ് കേഴുകയായിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ മഞ്ഞുമലയായിരുന്നു അത്. ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗത്തു നിന്നും വിനോദ സഞ്ചാരികള്‍ ഐസ്‌ലന്‍ഡില്‍ എത്തിയിരുന്നത് സെന്‍ട്രല്‍ ഹൈലാന്‍ഡിലെ ഓകെജോകുള്‍ മഞ്ഞുമല കാണാനായിരുന്നു. എന്നാല്‍ വിഖ്യാതമായ ആ മഞ്ഞുമലയ്‌ക്ക് ഐസ്‌ലന്‍ഡുകാര്‍ ചരമഗീതം കുറിച്ചിരിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഓകെജോകുള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ മണ്ണും കല്ലും നിറഞ്ഞ കുന്നു മാത്രം. 1900ല്‍ 38 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടന്ന ഓകെജോകുള്‍ മനോഹരമായ ശുഭ്രദൃശ്യമായിരുന്നു. പതുക്കെ വിസ്തീര്‍ണം കുറഞ്ഞു വന്നു. മഞ്ഞുമലയുടെ പാളികള്‍ ഉരുകിത്തീര്‍ന്നു കൊണ്ടേയിരുന്നു. 1945ല്‍ അഞ്ചു ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങി. 2005നു ശേഷം മഞ്ഞുരുകല്‍ വേഗത്തിലായി. 2014ല്‍ മഞ്ഞുമല എന്ന വിശേഷണം നഷ്ടമായി.

അഞ്ചു വര്‍ഷത്തിനിപ്പുറം, കഴിഞ്ഞ ഞായര്‍, ഐസ്‌ലന്‍ഡ് ഔദ്യോഗികമായി ആ പ്രദേശത്ത് ചരമഫലകം സ്ഥാപിച്ചു. ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്‌ജോറ്റിറിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സ്‌നേഹികളും ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ കാല്‍നടയായി അവിടെ എത്തി. മഞ്ഞുമലയ്‌ക്ക് വിടചൊല്ലുന്ന ഫലകത്തില്‍ ഓകെ എന്നു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. മഞ്ഞുമല എന്നര്‍ഥം വരുന്ന ജോകുള്‍ എന്ന വാക്ക് വേദനയോടെ അവര്‍ ഒഴിവാക്കി.

ഇത് എന്റെയും നിന്റെയും ഹൃദയത്തില്‍ എന്നേ കുറിച്ച ചരമഗീതം എന്ന കവിവാക്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ പോലെയായിരുന്നു ആ ചടങ്ങ്. വരും കാലത്തിനുള്ള കത്ത് എന്ന ശീര്‍ഷകത്തിലുള്ള ആ ഫലകം ഉറപ്പിക്കുമ്പോള്‍ പലരും വിതുമ്പുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം പ്രകൃതിയില്‍ വരുത്തുന്ന മാറ്റം എത്ര ഭയാനകമാണ് എന്നതിന്റെ തെളിവുകൂടിയായിരുന്നു ആ ചടങ്ങ്.

ഇത് ഐസ്‌ലന്‍ഡിന്റെ വേദന മാത്രമല്ല എന്ന് പ്രധാനമന്ത്രി കാട്രിന്‍ ഓര്‍മിപ്പിച്ചു. മഞ്ഞുപോയ ഈ മഞ്ഞുമലയുടെ ചരിത്രം ലോകത്തിനു പാഠമാവണം. പാരിസ്ഥിതിക വെല്ലുവിളിയുടെ ഒരു മുഖം മാത്രമാണിത്. ഇതിനേക്കാള്‍ ഭീകരമായ ചരമക്കുറിപ്പുകള്‍ എഴുതാതിരിക്കാന്‍ നാം പലതും ചെയ്യേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഓകെജോകുളിന്റെ വേര്‍പാട്, കാട്രിന്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.