ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ദല്‍ഹി എയിംസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ജെയ്റ്റ്‌ലി നിലവില്‍ വെന്റിലേറ്ററിലാണ്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കേ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ജെയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.
















