ന്യൂദല്‍ഹി : ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.
മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് ‘മോദി ട്രെയില്‍ എന്ന പേരില്‍ വികസിപ്പിച്ച് ദേശീയോദ്യാനമാക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.
സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്.
















