Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര പിടിക്കാന്‍ കോഹ്‌ലിപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 10:29 pm IST
in Sports

 

ന്യൂദല്‍ഹി: പരമ്പര ലക്ഷ്യമിട്ട് കോഹ്‌ലിപ്പട ഇറങ്ങുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഇന്ന് വിന്‍ഡീസുമായി കൊമ്പുകോര്‍ക്കും. വൈകിട്ട് ഏഴിന് കളി തുടങ്ങും. രണ്ടാം മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. 

ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ലോകകപ്പില്‍ പരിക്കേറ്റ് പുറത്തായശേഷം തിരിച്ചെത്തിയ ഈ ഇടം കൈ ബാറ്റസ്മാന്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. വിന്‍ഡീസിനെതിരായ ടി ട്വന്റിയിലെ മൂന്ന് മത്സരങ്ങളില്‍ ധവാന്റെ സ്‌കോര്‍ 1, 23, 3 എന്നിങ്ങനെയാണ്. രണ്ടാം ഏകദിനത്തില്‍ രണ്ട് റണ്‍സിന് പുറത്തായി. അകത്തേക്ക് തിരിഞ്ഞുവരുന്ന പന്തുകളാണ് ധവാനെ കുഴപ്പത്തിലാക്കുന്നത്. വിന്‍ഡീസ് പേസര്‍ ഷെല്‍ഡല്‍ കോട്രലിന് മുമ്പില്‍ രണ്ട് തവണ കീഴടങ്ങി.

ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിലില്ലാത്ത സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തില്‍ ധവാന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് നാട്ടിലേക്ക് മടങ്ങുമെന്ന്  കരുതാം. മധ്യനിരയിലും ചെറിയയൊരു പ്രശ്‌നമുണ്ട്. ടീം മാനേജ്‌മെന്റ് ഋഷഭ് പന്തിനെയാണ് നാലാം സ്ഥാനത്ത് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ രണ്ടാം ഏകദിനത്തില്‍ ഈ സ്ഥാനത്ത് കളിക്കാനിറങ്ങിയ പന്ത് അനായാസം പുറത്തായി. 

അതേസമയം അഞ്ചാമനായി കളത്തിലിറങ്ങിയ ശ്രേയസ് അയ്യര്‍ മികവ് കാട്ടുകയും ചെയ്തു. അയ്യറെ നാലാം സ്ഥാനത്ത് ഇറക്കണമെന്ന് ഇതിഹാസതാരം സുനില്‍ ഗാവസ്‌ക്കര്‍  ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പലപ്പോഴും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ഋഷഭ് പന്തിന് പകരം ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ കളിപ്പിച്ചേക്കും.

രണ്ടാം ഏകദിനത്തില്‍ മുന്‍ നിരക്കാരായ ധവാനും രോഹിതും അനായാസം കീഴടങ്ങിയപ്പോള്‍ നായകന്‍ കോഹ്‌ലിക്കൊപ്പം പിടിച്ചുനിന്ന  ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. അയ്യര്‍ 71 റണ്‍സ് നേടി.

ഇന്ത്യന്‍ പേസ് നിര മികച്ച ഫോമിലാണ്. രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റുകള്‍ വീഴ്‌ത്തി വിന്‍ഡീസിന്റെ നടുവൊടിച്ച ഭുവനേശ്വറാണ് ഇന്ത്യന്‍ കരുത്ത്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിക്ക് ഇന്ന് വിശ്രമം നല്‍കിയേക്കും. പകരം യുവ പേസര്‍ നവ്ദീപ് സെയ്‌നിക്ക് അവസരം നല്‍കിയേക്കും. 

ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസിന് ഇന്ന് വിജയം നേടിയാല്‍ പരമ്പര സമനിലയിലെത്തിക്കാം. ബാറ്റിങ്ങ് നിര കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിച്ചാലേ വിന്‍ഡീസിന് വിജയം നേടാനാകൂ. ഷായ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളസ് പൂരന്‍ എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാലേ കരീബിയന്‍ പടയ്‌ക്ക് രക്ഷയുള്ളൂ. 

ഏകദിന പരമ്പരയ്‌ക്ക് ശേഷം രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നടക്കും. ആദ്യ ടെസ്റ്റ് 22ന് ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ടില്‍ ആരംഭിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.