ന്യൂദല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്‌നേഹ സമ്മാനവുമായി വാരാണസിയിലെ മുസ്ലിംസ്ത്രീകള്‍. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് തങ്ങളുടെ മുതിര്‍ന്ന സഹോദരന് രാഖിയുണ്ടാക്കി അയച്ചിരിക്കുകയാണ് അവര്‍.
ഞങ്ങള്‍ ഞങ്ങളുടെ സഹോദരനായി രാഖിയുണ്ടാക്കി. രാജ്യത്തെ എല്ലാ മുസ്ലിം സ്ത്രീകളുടെയും സഹോദരനാണ് നരേന്ദ്ര മോദി. ഞങ്ങളുടെ മൂത്ത സഹോദരന്‍, അവര്‍ പറയുന്നു. ഭരണത്തില്‍ മോദിയായതുകൊണ്ട് മാത്രമാണ് മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത്. തങ്ങളെ ആ ദുരാചാരത്തില്‍ നിന്ന് രക്ഷിച്ച അദ്ദേഹം രാജ്യത്തെ മുസ്ലിം സ്ത്രീകളുടെയെല്ലാം സഹോദരനാണ്. രാംപുരയില്‍ നിന്നുള്ള ഹുമ ബാനോവിന്റെ വാക്കുകളാണിവ. ഇവര്‍ വിതരണം ചെയ്യാനായി ധാരാളം രാഖികള്‍ ഉണ്ടാക്കുന്നുമുണ്ട്.
















