മുംബൈ:രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ക്യാമ്പുകളില്‍ 4,000 ത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. 5,000 മുതല്‍ 6,000 വരെ ഭക്ഷണ പാക്കറ്റുകള്‍ വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അയയ്‌ക്കുന്നു.
ദുരിത ബാധിതരായ രോഗികളെ പരിചരിക്കാന്‍ ഒരു മെഡിക്കല്‍ ടീമ്മും ഉണ്ട്. മഹാരാഷ്‌ട്രയിലുടനീളമുള്ള ആര്‍എസ്എസ് അംഗങ്ങള്‍ സാംഗ്ലി ജില്ലയിലെക്ക് പലചരക്ക് സാധനങ്ങളും ആവശ്യ വസ്തുക്കളും എത്തിക്കുന്നു.40 ഓളം ഡോക്ടര്‍മാരുടെ ഒരു സംഘം സജീവമായി മരുന്നുകളും ആരോഗ്യ സംബന്ധിയായ സഹായങ്ങളും നല്‍കുന്നു. ഇതുകൂടാതെ, പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ്, എണ്ണ, അരി എന്നിവയുള്‍പ്പെടെ പലചരക്ക് വസ്തുക്കളും പ്രത്യേകം പായക്ക് ചെയ്യുന്നുണ്ട്, ഇത് വെള്ളപ്പൊക്ക ബാധിതര്‍ക്ക് മൂന്ന് മുതല്‍ നാല് ദിവസം വരെ സഹായകമാകും.
















