ചണ്ഡിഗഡ്:ആവിശ്യപ്പെട്ട ജാഗ്വാര്‍ മാതാപിതാക്കള്‍ വാങ്ങിനല്‍കാത്തതില്‍ കുപിതനായ മകന്‍ പുതിയതായി വാങ്ങി നല്‍കിയ ബിഎംഡബ്ല്യ നദിയില്‍ തള്ളിയിട്ടു. സമ്മാനമായാണ് മകന്‍ ജാഗ്വര്‍ ആവശ്യപ്പെട്ടത്. ജാഗ്വാറിനു പകരം ബിഎംഡബ്ല്യൂ വാങ്ങി നല്‍കിയതിലാണ് യുവാവ് രോഷാകുലനായത്.
ശക്തമായ മഴയില്‍ കുത്തിയൊഴുകുന്ന നദിയിലാണ് കാര്‍ തള്ളിയിട്ടത്. എന്നാല്‍ നദിയിലെ പുല്ലില്‍ കുടുങ്ങിയതിനാല്‍ കാര്‍ ഒഴുകിപ്പോയില്ല. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് കാര്‍ നദിയില്‍നിന്നും കരയ്‌ക്കെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ യുവാവ് തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
















