കുവൈറ്റ് സിറ്റി : റീറ്റെയ്ല്‍ ഗ്രൂപ്പ് ആയ റീജന്‍സി ഗ്രൂപ്പിന്റെ കീഴിലുള്ള അറുപതാമത് ശാഖ ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് രാജ്യത്തിന് സമര്‍പ്പിച്ചു. ആദ്യ വില്‍പ്പന ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് ഗ്രാന്റ് ഹൈപ്പര്‍ ആന്‍ഡ് റീജന്‍സി ഗ്രൂപ്പ് ദുബായ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് നല്‍കി നിര്‍വഹിച്ചു.
ഗ്രാന്റ് ഹൈപ്പര്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ 18-മത് ഷോറൂം കൂടിയാണിത്. സൂപ്പര്‍മാര്‍കറ്റ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമെ വിപുലമായ ഇന്ത്യന്‍-ചൈനീസ് രുചിഭേദങ്ങളോടെയുള്ള ഫുഡ് കോര്‍ട്ടും അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജിങ് ഡയറക്ടര്‍ അന്‍വര്‍ അമീന്‍, റീജന്‍സി ഗ്രൂപ്പ് ഡയരക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, റീജിയണല്‍ ഡയറക്ടര്‍ അയൂബ്ബ് കേച്ചേരി, സി ഇ ഓ മൊഹമ്മദ് സുനീര്‍, സിഓഓ റാഹില്‍ ബാസ്സിം, ജനറല്‍ മാനേജര്‍ തെഹാസീര്‍ അലി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്മാനേജര്‍ സനിന്‍ വാസിം, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
















