ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം 10ന് നടക്കും. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്‌ക്ക് തുടക്കമാവുന്നത്. ഉച്ചയ്‌ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും. ആവേശഭരിതമായ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായെത്തും. പവിലിയനിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരം വീക്ഷിക്കും. വൈകുന്നേരം മൂന്നു മുതല്‍ ചെറുവള്ളങ്ങളുടെ ഫൈനല്‍ ആരംഭിക്കും.
ഇത്തവണ ആദ്യ മൂന്ന് ഹീറ്റ്സില്‍ സി.ബി.എല്ലിലെ മൂന്നു ചുണ്ടന്‍വള്ളങ്ങള്‍ വീതം മത്സരിക്കും. തുടര്‍ന്ന് നാലാം ഹീറ്റ്സില്‍ മൂന്നുവള്ളങ്ങള്‍ വീതവും അഞ്ച്, ആറ് ഹീറ്റ്സുകളില്‍ നാലു വള്ളങ്ങള്‍ വീതവുമാണ് മത്സരിക്കുക. ആകെ 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ ഒമ്പതുവള്ളങ്ങള്‍ സി.ബി.എല്ലിലും 11 വള്ളങ്ങള്‍ അല്ലാതെയും മത്സരിക്കും. വള്ളങ്ങളുടെ ഹീറ്റ്സ് നമ്പര്‍, ട്രാക്ക്, മത്സരിക്കുന്ന ചുണ്ടന്‍ വള്ളം എന്ന ക്രമത്തില്‍ ചുവടെ.
ഹീറ്റ്സ് 1: ഒന്നാം ട്രാക്ക് വീയപുരം, രണ്ടാം ട്രാക്ക് നടുഭാഗം, മൂന്നാം ട്രാക്ക് മഹാദേവിക്കാട് കാട്ടില്‍തെക്കേത്. ഹീറ്റ്സ് 2: ഒന്നാം ട്രാക്ക് ദേവാസ്, രണ്ടാം ട്രാക്ക് കാരിച്ചാല്‍, മൂന്നാം ട്രാക്ക് ഗബ്രിയേല്‍. ഹീറ്റ്സ് 3: ഒന്നാം ട്രാക്ക് സെന്റ് ജോര്‍ജ്, രണ്ടാം ട്രാക്ക് പായിപ്പാടന്‍, മൂന്നാം ട്രാക്ക് ചമ്പക്കുളം.
ഹീറ്റ്സ് 4: ഒന്നാം ട്രാക്ക് ചെറുതന, രണ്ടാം ട്രാക്ക് മഹാദേവികാട്, മൂന്നാം ട്രാക്ക്സെന്റ് പയസ്.
ഹീറ്റ്സ് 5: ഒന്നാം ട്രാക്ക് കരുവാറ്റ, രണ്ടാം ട്രാക്ക്ശ്രീഗണേശന്‍, മൂന്നാം ട്രാക്ക് മഹാദേവന്‍, നാലാം ട്രാക്ക് ജവഹര്‍ തായങ്കരി.
ഹീറ്റ്സ് 6: ഒന്നാം ട്രാക്ക് ആയാപറമ്പ് വലിയ ദിവാന്‍ജി, രണ്ടാം ട്രാക്ക് വെള്ളം കുളങ്ങര, മൂന്നാം ട്രാക്ക്കരുവാറ്റ ശ്രീ വിനായകന്‍, നാലാംട്രാക്ക് ആയാപറമ്പ് പാണ്ടി.
രാവിലെ നടക്കുന്ന പ്രദര്‍ശന വള്ളംകളിയുടെ ട്രാക്ക് ആന്‍ഡ് ഹീറ്റ്സ്: ട്രാക്ക് 1സെന്റ് ജോസഫ്, ട്രാക്ക് 2ആലപ്പാടന്‍, ട്രാക്ക് 3പുളിങ്കുന്ന്. തേര്‍ഡ് ലൂസേഴ്സ് ഫൈനല്‍: ട്രാക്ക് 115-ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2 13ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3 16ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4 14-ാം സ്ഥാനത്തെത്തുന്ന വള്ളം.
സെക്കന്റ് ലൂസേഴ്സ് ഫൈനല്‍: ട്രാക്ക് 110ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2 12-ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3 ഒന്‍പതാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4 11-ാം സ്ഥാനത്തെത്തുന്ന വള്ളം.
ലൂസേഴ്സ് ഫൈനല്‍: ട്രാക്ക് 16-ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2 അഞ്ചാംസ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3 ഏഴാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4 എട്ടാം സ്ഥാനത്തെത്തുന്ന വള്ളം.
നെഹ്റുട്രോഫി ഫൈനല്‍: ട്രാക്ക് 14-ാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 2 രണ്ടാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 3 മൂന്നാം സ്ഥാനത്തെത്തുന്ന വള്ളം, ട്രാക്ക് 4 ഒന്നാം സ്ഥാനത്തെത്തുന്ന വള്ളം.
















