Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎസ്‌സി രാഷ്‌ട്രീയ വ്യാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 04:01 am IST
inEditorial

ഉദ്യോഗാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പിഎസ്‌സിയുടെ അവസ്ഥ ഭീകരമാണ് എന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഒരു നിഷ്പക്ഷ സ്ഥാപനം ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ വരുത്തുന്ന ക്രമക്കേടുകളുടെ ആഴവും പരപ്പും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. തൊഴിലിനുവേണ്ടി അര്‍ഹരായ നൂറുകണക്കിനുപേര്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ കഷ്ടപ്പെട്ട് ഉദ്യോഗം നേടുമ്പോള്‍ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തില്‍ ചിലര്‍ ചുളുവില്‍ എല്ലാം കൈയടക്കുന്നു. ഇപ്പോള്‍ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പോലീസുദ്യോഗത്തിന്റെ ലിസ്റ്റില്‍ ഒന്നാമനും ഇരുപത്തെട്ടാമനുമായി വന്നതിന്റെ പിന്നാമ്പുറം ഏറെക്കുറെ വ്യക്തമായിരിക്കുന്നു. 

ഇവരിലൂടെ അന്വേഷണം നീണ്ടാല്‍ അര്‍ഹതയുള്ള എത്രപേര്‍ ഇപ്പോഴും തോരാമഴയില്‍ നില്‍ക്കുന്നുവെന്ന് അറിയാനാവും. ഈ സൂചിപ്പിച്ചവര്‍ സകല ഗുണ്ടാപ്രവൃത്തിയിലും വ്യാപൃതരാവുകയും പിഎസ്‌സി പരീക്ഷയില്‍ ജയിക്കാന്‍ കുറുക്കുവഴികള്‍ തേടുകയുമായിരുന്നു. ഇവരെ കൈയയച്ച് സഹായിക്കാന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അവര്‍ക്ക് ഒത്താശയുമായി രാഷ്‌ട്രീയപ്പടയുമുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് വീരവാദം മുഴക്കുന്നതിന്റെ പിന്നില്‍ ഇത്തരം മ്ലേച്ഛമായ നീക്കങ്ങളായിരിന്നുവെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. ചുളുവില്‍ ഉദ്യോഗസ്ഥരായവര്‍ അവരുടെ വഴിയിലേക്ക് അവര്‍ക്ക് ആഭിമുഖ്യമുള്ള രാഷ്‌ട്രീയക്കാരെയും കൈകൊടുത്ത് കയറ്റുകയായിരുന്നു.

ശിവരഞ്ജിത്തും നസീമും പോലീസ് ഓഫീസര്‍ പരീക്ഷയെഴുതുമ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഉദ്യോഗസ്ഥതലത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നു. ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ പത്തുമാര്‍ക്ക് പോലും തികച്ചുലഭിക്കാത്തവര്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ റാങ്കുവാങ്ങിയതിന്റെ രഹസ്യം എന്തായിരിക്കും? രാഷ്‌ട്രീയ ഉദ്യോഗസ്ഥ കൂട്ടുമുന്നണിയുടെ നീചമായ ഇടപെടല്‍ അല്ലെങ്കില്‍ ഇതൊക്കെ മറ്റെന്താണ്? ഇടതുമുന്നണി വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം അവരുടെ അണികളെ തൃപ്തിപ്പെടുത്താനും അവരെ സംരക്ഷിക്കാനും മാത്രമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്.

ഇതിന്റെയൊക്കെ പിന്നാമ്പുറങ്ങളിലേക്ക് നേരാംവണ്ണം അന്വേഷിക്കാന്‍ സംസ്ഥാനത്തെ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ കഴിയില്ല. കാരണം വമ്പന്‍സ്രാവുകള്‍ തന്നെയാണ് ഇത്തരം ജുഗുപ്‌സാവഹമായ നിലപാടുകളും നീക്കങ്ങളും നടത്തിയത്. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഇവിടത്തെ പോലീസിന് കഴിയില്ല. ഒരു ഐഎഎസ്സുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്നിട്ടുപോലും ഇരയുടെ ഭാഗത്ത് നില്‍ക്കാന്‍ പോലീസിന് കഴിയാതിരുന്നതും വമ്പന്‍സ്രാവുകളുടെ നിര്‍ദ്ദേശം കൊണ്ടായിരുന്നുവെന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഏതു ക്രിമിനലായാലും പിടിപാടുണ്ടെങ്കില്‍ നിരപരാധിയായി മാറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

നൂറുകണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങളിലേക്ക് കനല്‍ക്കട്ടകള്‍ വാരിയെറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതിന് അവസാനമുണ്ടാകണം. പിഎസ്‌സിയുടെ ഘടന തന്നെ പൊളിച്ചെഴുതേണ്ടതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാഷ്‌ട്രീയക്കാരുടെ ഇച്ഛക്കൊത്ത് തസ്തികകളില്‍ നിയമനത്തിന് കുറുക്കുവഴികള്‍ ഉണ്ടാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. നിഷ്പക്ഷമായി ഇതുസംബന്ധിച്ച് അന്വേഷണവും വേണം. അത് ഒരുതരത്തിലും സംസ്ഥാന ഏജന്‍സി വഴിയാവരുത്. കേന്ദ്ര ഏജന്‍സിയോ സംസ്ഥാനത്തിന് പുറത്തുള്ള സംവിധാനമോ ഇതിന് നേതൃത്വം നല്‍കണം. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അതുകൊണ്ടുമാത്രമേ കഴിയൂ. അതിനായി യുവജന പ്രക്ഷോഭം ശക്തമാവണം. യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഈ വഴിയിലൂടെ മുന്നേറുന്നത് ആശാവഹമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.