ന്യൂദൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ആം ആദ്മി പാർട്ടി. ഈ തീരുമാനത്തിലൂടെ കശ്മീരിൽ ശാന്തിയും സമാധാനവും വികസനവും കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൽ ട്വിറ്ററിൽ കുറിച്ചു.

















