ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബിഎസ്പി).
തങ്ങളുടെ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും ഈ കാര്യത്തിലുണ്ടാകുമെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി.
തങ്ങള്‍ക്കും ഇതു സംബന്ധിച്ച ബില്ല് പാസാക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ബില്ലിന്മേല്‍ ബിഎസ്പിയില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടാകില്ലെന്നും മിശ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി.

















