ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ ശിക്ഷ. ബെംഗളൂരു മേയര്‍ ഗംഗാബിക മല്ലികാര്‍ജുനയ്‌ക്കാണ് പിഴ ശിക്ഷ ലഭിച്ചത്.
ബെംഗളൂരു നഗരസഭ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന നഗരസഭയാണ്. നിയമം പാലിക്കേണ്ടവര്‍ തന്നെ അത് ലംഘിച്ചതിനാലാണ് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് സമ്മാനം പൊതിഞ്ഞ മേയര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്.
500 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. സംഭവം വിവാദമായതോടെ മേയര്‍ മാപ്പ് പറഞ്ഞെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ പിഴയടയ്‌ക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.
















