Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതയിലെ സഹ്യനും മേഘരൂപനും

സേവ്യര്‍ ജെ.byസേവ്യര്‍ ജെ.
Jul 26, 2019, 09:56 pm IST
inLiterature

ആധുനിക കവിതയുടെ മുഖപ്രസാദവും പഴമയിലെ പുതുമുഖ പാരമ്പര്യം കൂടിക്കുഴഞ്ഞ ആറ്റൂര്‍ രവിവര്‍മ്മ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാഷയുടേയും കവിതയുടേയും നിഷ്‌ക്കളങ്ക സൗന്ദര്യത്തിന്റെ സൗരഭ്യമാണ്. വെറുതെ വായ്‌ത്താരിയായി പറഞ്ഞുപോകുന്ന ഇന്നത്തെ ചില കവിതകള്‍ക്കുമപ്പുറം പ്രശോഭമാര്‍ന്ന കവിതാ രചനയിലെ ഒരാശ്വാസമാണ് ഇല്ലാതാകുന്നത്. ആരുടേയും നിഴലോ നിരയോ ആകാതെ രവിവര്‍മമാത്രമായി തനിച്ചുനിന്ന രചനയും രസവിചാരവുമായിരുന്നു ആ കവിതകള്‍ക്ക്.

കുറച്ചു പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിശബ്ദതയിലെ ശബ്ദമാണ് ആറ്റൂര്‍ കവിത. നിഗൂഢ സൗന്ദര്യം പിഴിഞ്ഞൊഴിച്ച് കുറുക്കിയെടുത്ത കവിത. കവിയും വിവര്‍ത്തകനുമായി എഴുതിയതത്രയും കാതല്‍കൊണ്ട് വലിയ വടവൃക്ഷമായിരുന്ന കവി. പുതുവായനക്കാര്‍ക്കുപോലും നവ ഭാഷയായും ഭാവമായും തോന്നിയിരുന്ന ആറ്റൂര്‍ കവിതകള്‍ക്ക് എന്തെന്നില്ലാത്തൊരു നൈതികാംശമുണ്ട്. സര്‍വസാധാരണക്കാര്‍ക്ക് കവിതയിലേക്കു കുടിയേറാനുള്ള വാസനാ വികൃതിയുണ്ട് ആ കവിതകള്‍ക്ക്. ആനയുടെ കൊമ്പോ തുമ്പിക്കൈയോ തൊട്ട് അന്ധര്‍ തൃപ്തരാകുമ്പോള്‍ വാലിന്‍ രോമംകൊണ്ടൊരു മോതിരം തനിക്കുമതിയെന്നു പറയുന്ന കവിയുടെ ലാളിത്യസുഭഗമാര്‍ന്ന ഭാവനാശില്‍പം ഗംഭീരം. ഇങ്ങനെ ഏതിലും മുദ്രപതിപ്പിച്ച രവിവര്‍മ എഴുപതു വര്‍ഷത്തെ രചനാ ജീവിതത്തില്‍ ആകെ പ്രസിദ്ധീകരിച്ചത് നൂറില്‍താഴെ കവിതകള്‍. ആഴ്ചകള്‍തോറും വിവിധ വാരികകളില്‍ കവിത എഴുതുന്ന ഇന്നത്തെ കവിതാ പ്രദര്‍ശനക്കാരില്‍നിന്നും വ്യത്യസ്തനായി പേനകുറിക്കുന്നതില്‍ കാമ്പുണ്ടാകണമെന്ന നിര്‍ബന്ധത്താല്‍ വല്ലപ്പോഴും മാത്രമേ ആറ്റൂരിന്റെ കവിത പ്രത്യക്ഷപ്പെടാറുള്ളൂ. അതാകട്ടെ അനുവാചകരില്‍ ഉത്സവമാകുന്നവയും. 

ഗുരുതുല്യനായ എം.ഗോവിന്ദന്‍, സൗഹൃദ നിലാവായ ആര്‍.രാമചന്ദ്രന്‍, നിരീക്ഷണ പടുവായ കുട്ടികൃഷ്ണ മാരാര്‍, പിയുമായുള്ള അടുപ്പം എന്നിങ്ങനെ നിതാന്ത ബന്ധം ആറ്റൂരിലെ കാവ്യവ്യക്തിത്വത്തേയും വ്യക്തി വൈശിഷ്ട്യത്തേയും പുനസൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടാണാവോ, നിശ്ചയമില്ല എന്നു പറഞ്ഞ, മലയാള കവിതയെന്ന നിത്യകാമുകിയെത്തേടി അനന്താന്വേഷിയായിരുന്ന പി എന്ന മേഘരൂപനെ ആറ്റൂര്‍ സ്വ സത്വമായും കുടിയേറ്റിയിട്ടുണ്ട്. നാസ്തികനാണെങ്കിലും സാംസ്‌ക്കാരികമായി താന്‍ നാസ്തികനല്ലെന്നും ആറ്റൂര്‍ പറഞ്ഞിട്ടുണ്ട്. ഭാരതിയതയിലുള്ള മമതയും അതന്വേഷിച്ചുള്ള യാത്രയും പതിവായിരുന്നു. ഹിമാലയം ചവിട്ടിയത് ആ തുടര്‍ സഞ്ചാരത്തിന്റെ ഭാഗമായിരുന്നു. 

വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകുന്നതാണ് കവിതയും കലയുമെന്നൊക്ക പറയുമ്പോഴും വിവര്‍ത്തനം തന്നെ കലയായി മാറുന്ന ഇന്ദ്രജാലത്തിന്റെ കൈത്തഴക്കമാണ് സുന്ദര രാമസ്വാമിയുടെ രണ്ടു നോവലുകള്‍ തമിഴില്‍നിന്നും മൊഴിമാറ്റി ആറ്റൂര്‍ നിര്‍വഹിച്ചത്. ആധുനിക തമിഴ് നോവലിന്റെ തലതൊട്ടപ്പനായ സുന്ദരരാമസ്വാമിയുടെ നോവലുകളായ ജെ ജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവയുടെ ആത്മാവിലിറങ്ങി തര്‍ജമ ചെയ്തതാണ്.ആറ്റൂരിന്റെ രചന തന്നെയോ എന്നു കരുതുംപോലെയായിരുന്നു അവയുടെ ഉള്ളടക്ക ഗൗരവംവിടാതെയുള്ള മൊഴിമാറ്റം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രമുഖ വാരികയില്‍വന്ന ഈ മൊഴിമാറ്റത്തിന് വമ്പിച്ച സ്വീകാര്യതയായിരുന്നു. അന്നു വായിച്ചവര്‍ക്ക് ആ കുറിപ്പിന്റെ പുളിരസം ഇന്നുമുണ്ടാകും. തമിഴിന്റെ പ്രൗഢിയോട് കമ്പംതോന്നി ആ ഭാഷപഠിച്ചതിനുശേഷമായിരുന്നു വിവര്‍ത്തന സാഹിത്യമെന്നു ഇന്നുകൊണ്ടാടുന്നതിന്റെ നല്ല പൂര്‍വമുഖമായ ഈ മൊഴിമാറ്റം നടന്നത്.

ആറ്റൂര്‍ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, സെല്‍മ, ജി.നാഗരാജന്‍ എന്നിവരുടെ നോവല്‍ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി രചനകള്‍ നടത്തിയ ആറ്റൂരിന് അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.