Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പുനലൂരിലും ആന്തൂരിലും പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സംസ്ഥാന സര്‍ക്കാര്‍; തെളിയുന്നത് പ്രവാസികളോടുള്ള ഇടതുപക്ഷത്തിന്റെ കാപട്യവും ആത്മാര്‍ഥതയുമില്ലാത്ത സമീപനം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 09:45 pm IST
in Marukara

കുമ്മനം രാജശേഖരന്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനെ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ലോകകേരള സഭ രൂപീകരിച്ച സര്‍ക്കാരാണ് പുനലൂരിലും ആന്തൂരിലും രണ്ട് പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ഇതിലൂടെ ഇടതുപക്ഷത്തിന്റെ കാപട്യവും ആത്മാര്‍ഥതയില്ലാത്ത സമീപനവുമാണ് തെളിയുന്നതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍  കുമ്മനം രാജശേഖരന്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ(ഒഎഫ്ഐ)യുടെ ദോഹയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം

സംസ്ഥാന സര്‍ക്കാരും കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ നേതാക്കളും അവഗണിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചും കേരളം അനതിവിദൂരഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുമാണ് ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്‍ കൂടിയായ കുമ്മനം ഖത്തറില്‍ സംവദിച്ചത്. വാര്‍ഷികാവധിയില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവുംവലിയ പ്രശ്്നമായ ഉയര്‍ന്ന വിമാനക്കൂലിയെക്കുറിച്ച് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റേയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ശരിയായ ജലസംരക്ഷണ നയമില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. 43 നദികളുള്ള കേരളത്തില്‍ മഴക്കാലത്ത് പെയ്‌ത്തുവെള്ളം ആറു മണിക്കൂര്‍ കൊണ്ട് കടലിലെത്തുന്നു. ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തിനിര്‍ത്താന്‍ സഹായിച്ചിരുന്ന വയലുകളുടെ വലിയ ഭാഗവും നികത്തപ്പെട്ടു. പശ്ചിമഘട്ടത്തിലെ കൈയേറ്റവും മഴവെള്ള സംഭരണത്തിന് സംവിധാനമില്ലാത്തതുംമൂലം ഭൂഗര്‍ഭജലനിരപ്പ് അപകടകരമാം വിധം താഴുകയാണ്. 

രണ്ടു ദിവസം വെയില്‍ തെളിഞ്ഞാല്‍ കേരളത്തില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിന് കാരണം ഇതാണ്. കടലിലേക്ക് ഓടുന്ന മഴവെള്ളത്തെ ഭൂമിയിലേക്ക് താഴുംവിധം നടത്തിക്കൊണ്ടുപോകാന്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ അധികം വൈകാതെ കേരളം ചൈന്നൈ നഗരത്തിനു സമാനമായ കുടിവെള്ള ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 

വയല്‍ നികത്തിയും കൃഷി ഉപേക്ഷിച്ചും കേരളം അപകടകരമായ ഭക്ഷ്യപ്രതിസന്ധിയിലേക്കു നീങ്ങുമ്പോള്‍, കടല്‍കടന്നെത്തിയ മലയാളി പ്രവാസികള്‍ പ്രതികൂല കാലാവസ്ഥയിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ വിളയിച്ച് ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പങ്കാളികളാകുന്നത് പ്രശംസനീയമാണെന്ന് കുമ്മനം പറഞ്ഞു. രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാന്‍ മെഗാ റിസര്‍വോയര്‍ പദ്ധതി നടപ്പാക്കുന്ന ഖത്തര്‍ ഭരണകൂടത്തിന്റെ മികച്ച നടപടി കേരളം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചടങ്ങ് പ്രസിഡന്റ് കെആര്‍ജി പിള്ള നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍ സമീപം

കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭാവി പദ്ധതികളും അദ്ദേഹം ഒഎഫ്ഐ പ്രവര്‍ത്തകരോട് പങ്കുവച്ചു. കൊല്ലം ചടയമംഗലത്തെ ജടായു പാര്‍ക്കിനു താഴെ അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തീര്‍ഥാടന വിനോദസഞ്ചാര പദ്ധതി, പമ്പാരണ്യം പദ്ധതി എന്നിവയെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി. 

നേരത്തെ ഹ്രസ്വസന്ദര്‍ശനത്തിന് ദോഹയിലെത്തിയ കുമ്മനത്തെ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ തലപ്പാവണിയിച്ചാണ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് സ്വീകരിച്ചത്. ഒഎഫ്ഐ പ്രസിഡന്റ് കെആര്‍ജി പിള്ളയുടെ ആധ്യക്ഷതയില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ(ഐസിസി) അശോക ഹാളിലായിരുന്നു സ്വീകരണ ചടങ്ങ്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനെ സന്ദര്‍ശിച്ച കുമ്മനം ദോഹയിലെ പ്രമുഖ മലയാളി മാധ്യമ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.