Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇരുട്ട് പരത്തി സര്‍ക്കാര്‍ ഓട്ടയടയ്‌ക്കാന്‍ നോക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2019, 03:19 am IST
inEditorial

വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമതെന്ന് ഊറ്റം കൊള്ളാറുണ്ട്. ഒന്നാമത്തേതെന്ന് അവകാശപ്പെടുന്ന മേഖലകളിലെല്ലാം കേരളം പൊളിഞ്ഞ് പാളീസാവുകയാണ്. ആരോഗ്യമേഖലയെക്കുറിച്ചാണ് ഏറെ കൊട്ടിഘോഷിക്കുന്നത്. രണ്ട് മൂന്ന് പകര്‍ച്ചവ്യാധി വന്നപ്പോള്‍ കേരളം ഒന്നുമല്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസുഖം വന്നാല്‍ വിമാനം കയറി മറുനാട്ടിലേക്കോടുകയാണ്.

അതുപോലെയാണ് വിദ്യാഭ്യാസമേഖല. ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പുകഥകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കലാശാലകള്‍ കയ്യടക്കിവച്ച സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ ഒന്നാന്തരം തട്ടിപ്പുകാരാണെന്ന് വ്യക്തമാവുകയാണ്. ഭീഷണിയും കയ്യൂക്കും അധ്യാപകരുടെയും സിപിഎമ്മിന്റെയും ഒത്താശയോടെ കാമ്പസുകള്‍ അവര്‍ കുരുതിക്കളമാക്കുന്നു. പ്രതിയോഗികളെ മാത്രമല്ല, അനുയായികളെപോലും അവര്‍ വകവരുത്താന്‍ ശ്രമിക്കുന്നു. അതാണ് തലസ്ഥാനത്തെ മികവിന്റെ കേന്ദ്രമെന്നവകാശപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയില്ല. അവിടെ എസ്എഫ്‌ഐക്കാരന്‍ തന്നെയായ അഖിലിന്റെ ഹൃദയത്തിലേക്കാണ് കത്തിയിറക്കിയത്. സെക്രട്ടറി നസിം കൈയിലിരുന്ന കത്തി പ്രസിഡന്റ് ശിവരഞ്ജിത്തിന് നല്‍കി കുത്തിക്കൊല്ലെടാ എന്ന് ആക്രോശിക്കുകയായിരുന്നു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. അഖിലിനെ വധിക്കാന്‍ എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചതിന്റെ അന്വേഷണത്തിനിടെ സിപിഎം സംഘടനകളുടെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷകളില്‍ നടത്തിയ വന്‍ തട്ടിപ്പും പുറത്തുവരുന്നു. ഇടിമുറി എന്നു വിശേഷണമുള്ള, കോളേജിലെ എസ്എഫ്‌ഐ ഗുണ്ടകളുടെ താവളത്തില്‍ നടത്തിയ റെയ്ഡിനുപിന്നാലെ  കേരള സര്‍വകലാശാലയുടെ പരീക്ഷകളെല്ലാം സംശയത്തിന്റെ നിഴലിലായി.

കാലങ്ങളായി പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന തരത്തില്‍ കോളേജിലും സര്‍വകലാശാലയിലും വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  എസ്എഫ്‌ഐക്ക് ആധിപത്യമുള്ള കോളേജുകളില്‍ പരീക്ഷകള്‍ നടന്നത് സുതാര്യമായിട്ടായിരുന്നില്ല എന്നു വ്യക്തമായി.  ഒന്നാം പ്രതിയും യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ്  മുന്‍ പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പരീക്ഷാപേപ്പറുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് മുറിയില്‍നിന്ന് കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും അധ്യാപകന്റെ സീലും കണ്ടെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സര്‍വകലാശാലയില്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പേപ്പറുകളാണ് പെട്ടിക്കടയിലെ പേപ്പ വില്‍പ്പന  പോലെ ഇടിമുറിയില്‍നിന്ന് കണ്ടെടുത്തത്. പരീക്ഷാപേപ്പറുകള്‍ എസ്എഫ്‌ഐക്കാരുടെ ഓഫീസുകളിലോ വീടുകളിലോ സൂക്ഷിച്ച ശേഷം പരീക്ഷാസമയങ്ങളില്‍ നേതാക്കള്‍ക്കും ഇവരുടെ അഭ്യുദയകാംഷികള്‍ക്കും  നല്‍കി പരീക്ഷ  എഴുതിപ്പിക്കുന്നു എന്നാണ് തെളിയുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഇതിന് പ്രത്യേക സംവിധാനം ഉണ്ടെന്നും വ്യക്തമാകുന്നു. നേതാക്കള്‍ക്ക് പുറത്ത് നിന്നും ഉത്തരങ്ങള്‍ എഴുതി നല്‍കുകയോ അല്ലെങ്കില്‍ ചോദിക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീട്ടില്‍നിന്ന് എഴുതിക്കൊണ്ടുവന്ന് പരീക്ഷാഹാളില്‍ വച്ച് പകര്‍ത്തി എഴുതുകയോ ചെയ്യുന്നു എന്നാണ് വ്യക്തമാകുന്നത്. 

പരീക്ഷാസമയം സര്‍വകലാശാലയുടെ 250 കേന്ദ്രങ്ങളില്‍ പരീക്ഷാ പേപ്പറുകള്‍ എത്തിക്കും. പരീക്ഷാ നടത്തിപ്പ്  പൂര്‍ണ്ണമായ ശേഷം ബാക്കി തിരികെ ഏല്‍പ്പിക്കണം.  എത്ര ഉപയോഗിച്ചു എന്ന് പരിശോധിച്ച് ബാക്കിയുള്ളവ എക്‌സാമിനേഷന്‍ കണ്‍ട്രോളറെ തിരികെ ഏല്‍പ്പിക്കണം. ഇതില്‍ സര്‍വകലാശാല മനപ്പൂര്‍വ്വം വീഴ്ച വരുത്തി എന്ന് വ്യക്തം. ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന നിരവധി എസ്എഫ്‌ഐ നേതാക്കള്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇവരുടെ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍  മിനിമം മാര്‍ക്കില്‍ ജയിച്ചവരായിരിക്കും.

എന്നാല്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെക്കാള്‍ മുന്നിലായിരിക്കും കേരള സര്‍വകലാശാല പരീക്ഷകളില്‍ ഇവരുടെ മാര്‍ക്ക്. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം പ്രഹസനം നടക്കുകയാണെന്നാണ് പരക്കെ പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് മാത്രം പ്രശ്‌നം തീരില്ല. ഉന്നതകരങ്ങള്‍ ഈ തട്ടിപ്പിന് പിന്നിലുണ്ട്. ക്രമക്കേടുകളിലൂടെ വിജയിച്ചവര്‍ ഉന്നതസ്ഥാനത്തുണ്ട്. എല്ലാം ഭംഗിയായി നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യം പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോള്‍ എസ്എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി. ഇടിമുറി ക്ലാസ് റൂമാക്കി. പ്രിന്‍സിപാളിനെ നിയമിച്ചു. ഇതെല്ലാം ഇരുട്ടുപരത്തി ഓട്ട അടയ്‌ക്കാനുള്ള നീക്കമാണ്. ഇത് അനുവദിച്ചുകൂടാ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.