Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര ഏജന്‍സി അന്വേഷിച്ച് വസ്തുത വെളിപ്പെടട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 03:14 am IST
inEditorial

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിനോടനുബന്ധിച്ച് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തില്‍ സര്‍ക്കാറിന് സമാന്തരമായി ഒരു പാര്‍ട്ടിഭരണം നടക്കുന്നു എന്നതിന്റെ കൃത്യമായ തെളിവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലി ലഭിക്കുന്നതിനായാലും ഉന്നത വിദ്യാലയങ്ങളില്‍ പ്രവേശനത്തിനായാലും സമാന്തര ഭരണത്തിലെ സാമന്തന്മാര്‍ മുന്നിലുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തിലാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങള്‍ അതിശക്തമാണ്.

യൂണിവേഴ്‌സിറ്റി കോളജിലെ ‘ഇടിമുറി’- എന്ന് ആരോപിക്കപ്പെടുന്ന മുറിയിലും ഒന്നാം പ്രതിയുടെ വീട്ടിലും നിന്ന് കിട്ടിയ സര്‍വകലാശാല പരീക്ഷാപേപ്പറുകളും വ്യാജസീലും വെളിച്ചം വീശുന്നത് ഇത്തരം അവിശുദ്ധ നീക്കങ്ങളിലേക്കാണ്. കാലാകാലങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനാശാസ്യ സംഭവങ്ങളുടെ തലവെട്ടം മാത്രമേ ഇപ്പോള്‍ കണ്ടിട്ടുള്ളു എന്ന് പറയേണ്ടിവരും. സമൂഹത്തിന് ഉള്‍ക്കിടിലമുണ്ടാക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ടാവാം.

പാവങ്ങളും ബുദ്ധിമാന്മാരുമായ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ചും മുഠാളപ്പണി ചെയ്തും തെരുവില്‍ ആഭാസനൃത്തം നടത്തുന്നവരൊക്കെ പിഎസ്‌സി പരീക്ഷയിലും യോഗ്യതാപരീക്ഷയിലും റാങ്ക് നേടുന്നതിന്റെ പൊരുളെന്താണ്? മിടുക്കരായ വിദ്യാര്‍ത്ഥികള്‍ അവരില്‍ നിന്ന് ഏറെ പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണ്? കാപാലിക രാഷ്‌ട്രീയത്തില്‍ ഡോക്ടറേറ്റ് ലഭിക്കാന്‍ പാകത്തില്‍ ഇത്തരം കലാലയങ്ങളില്‍ വിപ്ലവസംഘടനയുടെ കുട്ടിക്കൂട്ടം നടത്തുന്ന ‘കൃഷിപ്പണി’- യല്ലേ ഇതിനുകാരണം. നേരത്തെ, ആത്മഹത്യയിലേക്ക് നയിച്ച ഒരു വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാനല്ല, അപമാനിക്കാനും ആക്ഷേപിക്കാനുമാണ് അധികൃതര്‍ ശ്രദ്ധിച്ചതെന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ആ കലാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടിയപ്പോള്‍ കൃഷിപ്പണിക്കുള്ള ഉപകരണങ്ങളാണെന്ന് പറഞ്ഞവരല്ലേ വാസ്തവത്തില്‍ രാക്ഷസീയ പ്രവൃത്തികള്‍ക്ക് കൈത്താങ്ങു നല്‍കിയത്?

ഈ സംഭവഗതികളോടെ ഒരുകാര്യം ഉറപ്പാണ്. കേരളത്തിലെ ഉദ്യോഗസ്ഥരില്‍ ഇങ്ങനെ അനര്‍ഹമായും മറ്റും വന്നവര്‍ ഏറെയാണ്. ഉദ്യോഗസ്ഥയൂണിയനും ജീവനക്കാരുടെ യൂണിയനും ശക്തമാണെന്ന് വാദിച്ചുകൊണ്ട് ആ മേഖലയൊക്കെ കൈപ്പിടിയിലാക്കിയ പാര്‍ട്ടി കുറുക്കുവഴികളിലൂടെ ആയിരക്കണക്കിനു പേരെ ജോലിയില്‍ കയറ്റിയിട്ടുണ്ട്. സുതാര്യമെന്നും സുരക്ഷിതമെന്നും ബഹുഭൂരിപക്ഷം കരുതിയിരുന്ന പിഎസ്‌സിപോലും രാഷ്‌ട്രീയ പിണിയാളുകള്‍ക്കൊപ്പമാണെന്നത് ഞെട്ടിക്കുന്നതല്ലേ? ഇതിനൊരവസാനമില്ലെങ്കില്‍ സകലതും പ്രഹസനമാവും.

മലയാളികളുടെ ഭാഗ്യം കൊണ്ടാവാം രഹസ്യമായ സംഭവ വികാസങ്ങളൊക്കെ പരസ്യമായത്. ഏതുകേസും വഴിതിരിച്ചുവിടാനും തേച്ചുമാച്ചുകളയാനും കെല്‍പ്പുള്ള രാഷ്‌ട്രീയ സംവിധനം ശക്തമായതിനാല്‍ ഇതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ സംഗതികളുടെ നിജസ്ഥിതി സമൂഹത്തിന് ബോദ്ധ്യപ്പെടാന്‍ കേന്ദ്ര ഏജന്‍സിതന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. രാഷ്‌ട്രീയ താല്‍പ്പര്യത്തിന്റെ ചട്ടുകമായി കേരള പോലീസ് മാറിയതിന്റെ ഒട്ടേറെ ഉദാഹരണങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഐപിഎസ് റാങ്കുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ പോലും രാഷ്‌ട്രീയ നേതൃത്വത്തിന് മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഇതഃപര്യന്തമുള്ള നടപടിക്രമങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവന്നെങ്കിലേ അവയുടെ വിശ്വാസ്യത നിലനിര്‍ത്താനാവൂ. അതിന് കേന്ദ്ര ഏജന്‍സിയോ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണ സംവിധാനമോ വേണം. ഇക്കാര്യത്തില്‍ പ്രസ്താവന പോര, പ്രവൃത്തിതന്നെ വേണമെന്ന് ഞങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.