Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തുള്ളിയും പാഴാക്കരുത്,അമൂല്യമാണു ജലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 03:41 am IST
inEditorial

മാലിന്യ നിര്‍മ്മാര്‍ജനത്തിനായി രാജ്യം ഏറ്റെടുത്ത സ്വച്ഛ് ഭാരത് പോലെ ജലസംരക്ഷണത്തിനായും ഒന്നിച്ച് രംഗത്തിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കാലഘട്ടത്തിന്റ ആവശ്യത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ്. തന്റെ രണ്ടാമൂഴത്തിലെ ആദ്യ മന്‍ കീ ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയിലാണ് മോദി ഈ നിര്‍ദേശം ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്. കാലാവസ്ഥാമാറ്റത്തിന്റെയും ക്രമംതെറ്റിയ മഴക്കാലത്തിന്റെയും ആഗോളതാപനത്തിന്റെയും മറ്റും ഈ കാലത്ത് ഓരോ തുള്ളി ജലവും അമൂല്യമാണ്. 

ഭൂമിയിലെ ജലസമ്പത്ത് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ജലസമ്പത്ത് മെച്ചമാക്കേണ്ട ഉത്തരവാദിത്തം നമുക്കാണ്. കൂടുതല്‍ സംഭരിക്കണം. നിയന്ത്രിച്ച് ഉപയോഗിക്കണം. തുള്ളിപോലും പാഴാക്കരുത്. മോദി ഓര്‍മിപ്പിച്ചു. ഓരോരുത്തരുടേയും ശീലമായി മാറുന്നതോടെ അതു ദേശീയതലത്തിലുള്ള ജനമുന്നേറ്റമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളും ജലത്തിനായി ദാഹിക്കുമ്പോഴും, കിട്ടുന്ന മഴയുടെ എട്ടുശതമാനംപോലും നമ്മള്‍ ഉപയോഗപ്പെടുത്തുന്നില്ല. നില ഗൗരവമേറിയതാണ്. പക്ഷേ, മറ്റു പലകാര്യങ്ങളിലേയുംപോലെ ഇതും ഒരേമനസ്സായ പ്രവര്‍ത്തനത്തിലൂടെ മറികടക്കാന്‍ നമുക്കാവുമെന്ന പ്രതീക്ഷ മോദി പ്രകടിപ്പിച്ചു. 

ജലസമ്പത്തിന്റെ സംരക്ഷണത്തിന് പരമ്പരാഗതമായ പലരീതികളും നാം ഉപയോഗിക്കാറുണ്ട്. സ്ഥലഭേദമനുസരിച്ച് ഇതു വ്യത്യസ്ഥമായിരിക്കാം. പക്ഷേ അവയെ പൊടിതട്ടിയെടുത്തു പുനരാവിഷ്‌കരിക്കണം. അത്തരം പരീക്ഷണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കുവയ്‌ക്കണം. അത്തരം കൈമാറല്‍വഴി ഇന്ത്യയിലുടനീളമുള്ളവര്‍ക്ക് ഈ പ്രക്രിയയില്‍ പങ്കാളികളാകാം. രാജ്യത്തെമ്പാടും ജലസംഭരണയജ്ഞങ്ങള്‍ സജീവമായാല്‍ നമ്മുടെ ജലപ്രശ്നത്തിന് താനേ പരിഹാരമാകും. ഒരുരാജ്യം ഒരുജനത എന്ന ചിന്ത ജലയുപയോഗത്തിന്റെയും ശേഖരണത്തിന്റെയും രംഗത്തേക്കുകൂടി വികസിപ്പിക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും. ആഗോള താപനത്തിന് പ്രതിവിധി മരങ്ങളാണെന്ന് അറിയാവുന്ന നമുക്ക് മരങ്ങള്‍ നട്ടുകൊണ്ട് അതിനെതിരെ പൊരുതാം. പ്രധാനമന്ത്രി പറഞ്ഞതുപോലെ, മനസ്സ് അര്‍പ്പിച്ചാല്‍ ലക്ഷ്യത്തിലെത്താനുള്ള കരുത്ത് ഇന്ത്യയ്‌ക്കുണ്ട്. വേണ്ടതു യാഥാര്‍ഥ്യബോധമാണ്. 

ജലം അപൂര്‍വ വസ്തുവാകുന്ന കാലം അത്രവിദൂരമല്ല എന്നയാഥാര്‍ഥ്യത്തിന്റെ മുഖമാണ് തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും കാണുന്നത്. ഏതാനും വര്‍ഷംമുന്‍പ് മഹാരാഷ്‌ട്രയില്‍ അനുഭവപ്പെട്ട ഭീകരമായ വരള്‍ച്ചയ്‌ക്കു സമാനമായ അവസ്ഥയാണ് തമിഴ്നാട് ഈവര്‍ഷം നേരിടുന്നത്. അവശ്യംവേണ്ട ജലത്തിന്റെ ചെറിയ അംശംപോലും കിട്ടാനില്ലാത്ത സ്ഥിതി, കേരളത്തിന് വ്യക്തമായ ചൂണ്ടുപലകയാണ്. തമിഴ്നാടിനെ കണ്ടു കേരളം മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം വൈകി. ഈ വര്‍ഷത്തെ കാലവര്‍ഷം നമ്മേ കൈവിട്ട അവസ്ഥയാണ്. അതിവേഗം അപ്രത്യക്ഷമാകുന്ന തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും മറ്റു ജലസ്രോതസ്സുകളും, വഴിമാറുന്നതു കെട്ടിടസമുച്ചയങ്ങള്‍ക്കുവേണ്ടി ആണെന്നത് ഫലത്തില്‍ ഇരട്ടി പ്രഹരമാണ്. 

നിലവിലെ ജലസംഭരണി ഇല്ലാതാവുന്നു. ജലം ഭാവിയില്‍ മണ്ണില്‍ ഇറങ്ങാനുള്ളവഴി അടഞ്ഞുപോവുകയും ചെയ്യുന്നു. മണ്ണിനേയും മരങ്ങളേയും വിറ്റു മണിമാളികകള്‍ പണിയുന്ന മലയാളിയുടെ മാറാത്ത മനസ്സിലേയ്‌ക്കുകൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചെന്നുകൊള്ളേണ്ടത്. പ്രഖ്യാപനങ്ങളല്ല, നടപടികളാണുവേണ്ടത്. കേരളം സുരക്ഷിതമാണെന്ന ചിന്ത എന്നേ അസ്ഥാനത്തായ്‌ക്കഴിഞ്ഞെന്നു പ്രകൃതി പലവട്ടം അനുഭവത്തിലൂടെ കാണിച്ചുതന്നിട്ടും നമ്മള്‍ അറിഞ്ഞമട്ടില്ല. ഇക്കാര്യത്തിലെങ്കിലും രാഷ്‌ട്രീയവൈരവും മോദിവിരുദ്ധതയും മാറ്റിവച്ച് ആസന്നമായ വിപത്തിനെതിരെ പൊരുതാന്‍ ഭരണ, പ്രതിപക്ഷങ്ങളും ജനങ്ങളോടൊപ്പം കൈകോര്‍ക്കേണ്ട കാലമായിരിക്കുന്നു. നമുക്കും രാജ്യത്തിനൊപ്പം നീങ്ങാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.