Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നമ്മുടെ പോലീസിന് എന്തുപറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 03:14 am IST
inEditorial

കേരളത്തിലെ പോലീസ് ഏറ്റവും മികച്ചതെന്ന ഖ്യാതിയാണുള്ളത്. സ്‌കോട്ട്‌ലന്റ്‌യാര്‍ഡ് പോലീസിനെ വെല്ലുന്ന മികവ് കേരളാപോലീസിനുണ്ടെന്ന് പലപ്പോഴും പുകഴ്‌ത്താറുണ്ട്. അതില്‍ അതിശയോക്തിയൊന്നുമില്ല. കുറ്റാന്വേഷണങ്ങള്‍ നടത്താന്‍ സ്വതന്ത്ര ചുമതല ലഭിച്ചാല്‍ കഴിവ് തെളിയിച്ച എത്രയോ സംഭവങ്ങളുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി സമൂഹത്തിലെന്നപോലെ പോലീസിലും കുറ്റവാസന പ്രകടമാക്കുകയാണ്. കൊലപാതകത്തിലടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. മേലധികാരികള്‍ കീഴേതലത്തിലുള്ള പോലീസുകാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും പെരുകുകയാണ്. അതിന്റെ ഭാഗമാണല്ലൊ അടിത്തിടെ കൊച്ചിയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോലിയും കുടുംബവുമൊന്നും നോക്കാതെ നാടുവിട്ടത്. നാടുവിടാനുള്ള കാരണം പിന്നീട് പറയാമെന്ന് ഉറപ്പുനല്‍കിയ നവാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കുടുംബത്തില്‍ തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പുലഭ്യംകേട്ട് മടുത്ത ഒരു പോലീസുകാരന്‍ കണ്ണൂരില്‍ രാജിവയ്‌ക്കുകയും ചെയ്തു.

അതിനെക്കാള്‍ ഭയാനകമാണ് ശനിയാഴ്ച ഒരു പോലീസുകാരന്‍ ഒരു പോലീസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ പോകവെ പിന്നാലെ കാറില്‍വന്ന പോലീസുകാരന്‍ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്‌ത്തുക മാത്രമല്ല വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കേരളത്തെ ആകെ നടുക്കിയ സംഭവത്തിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭാഷ്യം. മൂന്നു പിഞ്ചു മക്കളുടെ അമ്മയ്‌ക്കാണ് ദാരുണാന്ത്യം എന്നോര്‍ക്കണം. ഇത് സ്‌നേഹമോ പ്രണയമോ എന്ന് കാണാനാവില്ല. വെറും കാമവെറിയാണ് കലിയായി വളര്‍ന്നതെന്ന് വ്യക്തം. വധിക്കപ്പെട്ടത് സൗമ്യയെന്ന പോലീസുകാരിയും. പ്രതി അജാസുമാണ്. അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. എല്ലാ വിവരങ്ങളും വള്ളികുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. എന്നിട്ടും സ്റ്റേഷനില്‍നിന്ന് സംരക്ഷണം ലഭിച്ചില്ല.

ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുമ്പോഴും രാജ്യത്തെവിടെയും നടക്കുന്നതിനെക്കാള്‍ നടുക്കുന്ന കൊലകള്‍ കേരളത്തിലും ഉണ്ടാകുന്നു. ദുരഭിമാനകൊല കെവിന് ഉണ്ടായത് കോട്ടയത്താണ്. നാലു മാസത്തിനിടെ വെട്ടിയും കുത്തിയും വീഴ്‌ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് മൂന്ന് സ്ത്രീകളെയാണ്. മാര്‍ച്ച് 13ന് തിരുവല്ലയിലും ഏപ്രില്‍ 4ന് തൃശൂരിലും വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് നഴ്സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും, കോട്ടയം മീനടത്തു യുവതിയെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചതും, കൊച്ചിയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചതും കഴിഞ്ഞ നാല് മാസത്തിനിടെയാണ്. അക്രമികളില്‍നിന്നും ഇരയെ സംരക്ഷിക്കേണ്ട പോലീസുകാര്‍ ക്രൂരത കാട്ടുമ്പോള്‍ അതിന്റെ ഗൗരവം വലുതാണ്. 

പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ നിരവധിയുണ്ട് കേരളത്തില്‍. ജീവന്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും. ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ അനാഥരായി പോയിട്ടുമുണ്ട്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്. പ്രണയത്തിന്റെ പേരിലാണ് എല്ലാം. കേരളത്തില്‍ ഇതിന്റെ എണ്ണം വര്‍ധിക്കുന്നു. പൊതുയിടങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളെ ഇല്ലാതാക്കുന്ന പൈശാചികന്മാരാണ് നമുക്ക് ചുറ്റിലുമുള്ളത്. പെണ്‍കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഒരു കേന്ദ്രഭരണമുള്ളപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം ക്രൂരത അവസാനിപ്പിച്ചേ പറ്റൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.