Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിഷേധക്കടലേറ്റം കാണാതിരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 03:48 am IST
inEditorial

വഞ്ചനയാണ് മുഖമുദ്രയെന്ന് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇതിനോടുള്ള ജനങ്ങളുടെ അടക്കാനാവാത്ത രോഷമായി വേണം തിരുവനന്തപുരം വലിയതുറയിലെ തീരദേശവാസികള്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധം. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ ഒരൊറ്റ വീട്ടില്‍പ്പോലും കയറാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. അലയടിച്ചുയര്‍ന്ന പ്രതിഷേധത്തില്‍നിന്ന് പോലീസ് ഇടപെട്ടാണ് മന്ത്രിയെ രക്ഷിച്ചുകൊണ്ടുപോയത്.

മന്ത്രിക്കൊപ്പമുണ്ടായിരുന്ന വി.എസ്. ശിവകുമാര്‍ എംഎല്‍എയും ജനരോഷത്തിന്റെ ചൂടറിഞ്ഞു. കാലവര്‍ഷത്തില്‍ കടല്‍ക്ഷോഭത്തിനിരയായവരെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥസംഘവും. കടല്‍ക്ഷോഭം ചെറുക്കാന്‍ ശാശ്വതപരിഹാരമാണ് വേണ്ടതെന്നും, പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തി തങ്ങളെ പറ്റിക്കാന്‍ നോക്കേണ്ടെന്നും ഉറക്കെ വിളിച്ചുപറഞ്ഞാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ തടഞ്ഞത്. പുനരധിവാസത്തിന്റെ പേരുപറഞ്ഞ് ഇടതുസര്‍ക്കാര്‍ തീരദേശവാസികളെ ദുരിതക്കയത്തിലേക്ക് എടുത്തെറിയുകയാണ്.

വലിയതുറയിലേത് ഒറ്റപ്പെട്ട സംഭവമല്ല. തീരപ്രദേശത്ത് പലയിടങ്ങളിലും ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. എറണാകുളം ജില്ലയില്‍ കടല്‍ക്ഷോഭത്തിനിരയായ പള്ളുരുത്തി സന്ദര്‍ശിക്കാനെത്തിയ കളക്ടറുടെ നേരെയും  ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂക്കിവിളിച്ചാണ് കളക്ടറെ എതിരിട്ടത്. നേതാക്കള്‍ ഇടപെട്ടിട്ടും പ്രതിഷേധം തണുപ്പിക്കാനായില്ല. സന്ദര്‍ശനം തുടങ്ങിയിടത്തുവച്ചുതന്നെ അവസാനിപ്പിച്ച് കളക്ടര്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.

2017 ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കോവളം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന അവസ്ഥവരെയുണ്ടായി. രോഷാകുലരായ ജനങ്ങള്‍ക്കിടയില്‍നിന്ന് പോലീസ് ഒരുകണക്കിന് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിക്കൊണ്ടുവരികയായിരുന്നു. നിരവധിയാളുകള്‍ മരിക്കുകയും, കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ അനാസ്ഥയാണ് അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനുമെത്തിയാണ് അന്ന് ജനങ്ങളെ സമാധാനിപ്പിച്ചത്.

കടലേറ്റത്തില്‍ തിരമാലകള്‍ കരവിഴുങ്ങുന്നത് പതിവ് സംഭവമാണ്. ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ സാധ്യമായ മാര്‍ഗങ്ങളൊന്നും സ്വീകരിക്കുന്നില്ലായെന്നത് തീരദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള പരാതിയാണ്. ആകെ ചെയ്യുന്നത് കടല്‍ഭിത്തി കെട്ടുന്നു എന്ന പേരില്‍ തീരത്ത് കരിങ്കല്ലുകള്‍ കൊണ്ടിടുന്നതാണ്. ഈ കല്ലിടല്‍ അഴിമതിയുടെ ശാശ്വതസ്മാരകവുമാണ്. ഒരിക്കല്‍ ഇടുന്ന കല്ലുകള്‍ അടുത്തവര്‍ഷം കാണില്ല. അവ മണലില്‍ താണുപോയിരിക്കും. കടല്‍ഭിത്തി കെട്ടുന്നത് കടല്‍ക്ഷോഭം ചെറുക്കാന്‍ ശാശ്വതമായ പരിഹാരമല്ല.

കേരളതീരത്തിന്റെ പകുതിയോളം വരുന്ന 300 കിലോമീറ്റര്‍ പ്രദേശത്ത് ഇപ്പോള്‍ തന്നെ കടല്‍ഭിത്തിയുണ്ട്. തെക്കുവടക്കായി നിര്‍മിച്ചിരിക്കുന്ന ഈ ഭിത്തികള്‍ അവസാനിക്കുന്നിടത്ത് കടലേറ്റം രൂക്ഷമായി വന്‍നാശം വിതയ്‌ക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഓരോ പ്രദേശത്തിന്റെയും സ്വഭാവം കണക്കിലെടുത്ത് ശാശ്വതപരിഹാരമാണ് വേണ്ടത്. കാലവര്‍ഷത്തിനും കടലേറ്റത്തിനും കാത്തിരിക്കാതെ സത്വരമായ നടപടികളെടുക്കാന്‍ ഭരിക്കുന്നവര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ വലിയതുറയിലും കോവളത്തും കണ്ടതുപോലെ ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.