ഇംഫാല്‍: അറുപത്താഞ്ചാമത് ദേശീയ ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ആന്ധ്രാപ്രദേശിനെ നേരിട്ടുളള സെറ്റുകള്‍ക്ക്് തോല്‍പ്പിച്ചു. 33 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കേരളം ചാമ്പ്യന്മാരാകുന്നത്.
കഠിന പ്രയത്‌നവും അടിയുറച്ച വിശ്വാസവുമാണ് വിജയത്തിന് പിന്നിലെന്ന് ടീം മാനേജര്‍ പി.ടി. സുഭാഷ് പറഞ്ഞു. അനന്തഗോപന്‍, ഗോകുല്‍ കൃഷ്ണ, ആരോമല്‍ എസ്. നായര്‍, പി. അഭിജിത്ത്, സി.കെ. അഭിജിത്ത്, നിധിന്‍ ലോറന്‍സ്, റിയോണ്‍, മുഹമ്മദ് അധീത്, മാധവ് ആര്‍. നായര്‍, പി. ഗോകുല്‍ എന്നിവര്‍ കളത്തിലിറങ്ങി.
















